Skip to main content

കൂത്താട്ടുകുളത്തിൻ്റെ മണ്ണിൽ 35 കുടുംബങ്ങൾക്ക് വീടൊരുങ്ങുന്ന പ്രൗഢ മുഹൂർത്തം: പ്രൊഫ സി.രവീന്ദ്രനാഥ് തറക്കല്ലിട്ടു

കൂത്താട്ടുകുളത്തിൻ്റെ മണ്ണിൽ

35 കുടുംബങ്ങൾക്ക് വീടൊരുങ്ങുന്ന പ്രൗഢ മുഹൂർത്തം: പ്രൊഫ സി.രവീന്ദ്രനാഥ് തറക്കല്ലിട്ടു

 

കൂത്താട്ടുകുളം : ലൈഫ് മിഷന്റെ മൂന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ  മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി  ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം നഗരസഭ ടൗൺ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് തറക്കല്ലിടൽ ചടങ്ങ് ഓൺലൈനായി നിർവഹിച്ചു. എല്ലാവർക്കും വീട്, ആരോഗ്യം,വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്ന ബദൽ വികസനമാണ്

 സർക്കാരിൻ്റെ നയമെന്ന് അദ്ദേഹം പറഞ്ഞു. കൂത്താട്ടുകുളം നഗരസഭ ചെയർമാൻ റോയി എബ്രഹാം

ശിലാഫലകം അനാച്ഛാദനം ചെയ്തു.

 

 

കൂത്താട്ടുകുളം മുൻസിപ്പാലിറ്റിയുടെ ഉടമസ്ഥതയിൽ ഉള്ള 107 സെന്റ് സ്ഥലത്താണ് ഭവന സമുച്ചയം നിർമിക്കുന്നത്. 36 കുടുംബങ്ങൾക്ക് ഇവിടെ വീടൊരുക്കും. 22130 ചതുരശ്ര അടിയാണ് ആകെ വിസ്തീർണം. നിലവിൽ അർഹരായ 35 കുടുംബങ്ങളെയാണ് നഗരസഭ കണ്ടെത്തിയിരിക്കുന്നത്.

 

ഒരാഴ്ചക്കുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.ആറു മാസങ്ങൾക്കുള്ളിൽ പണി പൂർത്തിയാക്കും. പ്രായമായവർക്ക് ഒത്തു കൂടാനും കുട്ടികൾക്കുള്ള കളിസ്ഥലം ഒരുക്കാനുമുള്ള അനുബന്ധ പദ്ധതികളും നടപ്പിലാക്കുമെന്ന് നഗരസഭ ചെയർമാൻ റോയി എബ്രഹാം പറഞ്ഞു.

 

മുൻ .എം.എൽ.എ. എം.ജെ.ജേക്കബ്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുമിത് സുരേന്ദ്രൻ,

നഗരസഭ ചെയർമാൻ റോയി എബ്രഹാം, നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ വിജയ ശിവൻ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

രണ്ടു കിടപ്പുമുറികൾ ഒരു ശുചിമുറി അടുക്കള എന്നിവയടങ്ങുന്ന ഭവനമാണ് നിർമ്മിക്കുന്നത്. കൂടാതെ കെട്ടിടത്തിൽ പൊതു ആവശ്യത്തിനുള്ള സൗകര്യവും , വയോജനങ്ങൾക്കുള്ള പ്രത്യേക സൗകര്യവും, അങ്കണവാടി,  ഹെൽത്ത് സെൻ്റർ തുടങ്ങിയവയും സമുച്ചയത്തിലുണ്ടാകുമെന്ന് പദ്ധതി വിശദീകരിച്ച  ലൈഫ് മിഷൻ കോ-ഓർഡിനേറ്റർ ഏണസ്റ്റ് സി തോമസ് പറഞ്ഞു. 

 

 

കരുമാലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ജി.ഡി. ഷിജു,  ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീന ബാബു, പറവൂർ തഹസീൽദാർ എം. എച്ച്. ഹരീഷ് , ജില്ലാ പഞ്ചായത്ത് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു

date