Skip to main content

ക്ലീന്‍ കേരളാ കമ്പനി തുണി ഉല്‍പ്പന്ന ശേഖരണംആരംഭിച്ചു

ക്ലീന്‍ കേരളാ കമ്പനി തുണി ഉല്‍പ്പന്ന ശേഖരണംആരംഭിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മാലിന്യ നിര്‍മാര്‍ജന കലണ്ടര്‍ പ്രകാരം സെപ്തംബര്‍ മാസം ശേഖരിക്കുന്ന അജൈവ മാലിന്യ ഇനമായ'തുണി ഉല്‍പ്പന്നങ്ങള്‍' ക്ലീന്‍ കേരളാ കമ്പനി ശേഖരണം ആരംഭിച്ചു. എറണാകുളം ജില്ലയിലെ കൊച്ചിന്‍ കോര്‍പ്പറേഷന്‍, 37 -ാംഡിവിഷണില്‍ നിന്ന് ഇടപ്പള്ളി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ഉപയോഗശൂന്യമായ തുണി ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ചത്. 
ക്ലീന്‍ കേരളാ കമ്പനി ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവര്‍ സംയുക്തമായി തയ്യാറാക്കിയ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയ ശേഖരണ കലണ്ടര്‍ പ്രകാരം എല്ലാ മാസവും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, ജനുവരി-ഏപ്രില്‍-ജൂലൈ-ഒക്‌ടോബര്‍ മാസങ്ങളില്‍ചെരുപ്പ്, ബാഗ്, ഫെബ്രുവരി-മെയ്-ഓഗസ്റ്റ്-നവംബര്‍ മാസങ്ങളില്‍കണ്ണാടി , കുപ്പി, ചില്ലു മാലിന്യങ്ങള്‍,മാര്‍ച്ച്-ജൂണ്‍-ഡിസംബര്‍ മാസങ്ങളില്‍ഇ-മാലിന്യങ്ങള്‍, ജനുവരി-മാര്‍ച്ച്-ജൂണ്‍-സെപ്തംബര്‍-ഡിസംബര്‍ മാസങ്ങളില്‍മരുന്ന് സ്ട്രിപ്പ്, ഏപ്രില്‍-സെപ്തംബര്‍ മാസങ്ങളില്‍തുണി മാലിന്യം  എന്നീ രീതിയിലാണ് ഹരിത കര്‍മ്മസേനാംഗങ്ങള്‍ അജൈവമാലിന്യശേഖരണം ക്രമീകരിച്ചിരിക്കുന്നത്.

 

 

date