Post Category
കുടിവെള്ള വിതരണം; ക്വട്ടേഷന്‍ ക്ഷണിച്ചു.
വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ താലൂക്കിലെയും കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ വാട്ടര്‍ കിയോസ്കുകളിലും അല്ലാതെയും ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് സ്വന്തമായി ടാങ്കര്‍ ലോറിയും വാട്ടര്‍ പമ്പ്-ഹോസ് എന്നീ അനുബന്ധ ഉപകരണങ്ങളും ഉള്ള ആളുകളില്‍ നിന്നും , വാഹനങ്ങളില്‍ ജിപി എസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും നിരീക്ഷിക്കുന്നതിനും സാങ്കേതിക ജ്ഞാനമുള്ള വ്യക്തികള്‍ /സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രതേ്യക ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ വ്യവസ്ഥകളും മാതൃകഫോമും കളക്ടറേറ്റ്, ആര്‍ഡിഒ, താലൂക്ക് കാര്യാലയങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റിലെ ദുരന്തനിവാരണവിഭാഗവുമായി ബന്ധപ്പെടുക. ഫോണ്‍ 0484 2422292, 2422294
date
- Log in to post comments