Skip to main content

പ്രത്യേക പ്രോത്സാഹന സമ്മാന വിതരണം 

പ്രത്യേക പ്രോത്സാഹന സമ്മാന വിതരണം 

എറണാകുളം : 2019-20 അധ്യയന വർഷത്തിൽ എസ്. എസ്. എൽ. സി, +2,  വി. എച്ച്. എസ്. ഇ., ടി. ടി. സി, ബിരുദം, ബിരുദാനന്തര ബിരുദം പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികജാതി വിദ്യാർത്ഥികൾക്കുപ്രത്യേക പ്രോത്സാഹന സമ്മാന ധനസഹായം നൽകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്. എസ്. എൽ. സി യിൽ കുറഞ്ഞത് 6 ബി, 4 സി ഗ്രേഡുകൾ ലഭിച്ചവർ, (സി, സി + ഗ്രേഡുകളുടെ ആകെ എണ്ണം 4 ഇൽ കൂടരുത് ) പ്ലസ് ടു, വി. എച്ച്. എസ്. സി എന്നിവയിൽ കുറഞ്ഞത് 4 ബി, 2 സി ( സി, സി + ഗ്രേഡുകൾ രണ്ടിൽ കൂടരുത് ) ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ പരീക്ഷകളിൽ 60% ഇൽ അധികം മാർക്ക്‌ ലഭിച്ച വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം. ഡി ഗ്രേഡ് ഉള്ളവർ അപേക്ഷിക്കാൻ യോഗ്യരല്ല. E-grantz3.0  എന്ന വെബ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിച്ച ശേഷം ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി, അനുബന്ധ രേഖകൾ എന്നിവ വിദ്യാർത്ഥി സ്ഥിര താമസമാക്കിയ ബ്ലോക്ക്‌, മുൻസിപ്പാലിറ്റി, കോർപറേഷൻ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.

 

date