പത്തനാപുരത്ത് സബ് ആര് ടി ഒ കെ എല്‍-80 പ്രവര്‍ത്തനമാരംഭിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി പത്തനാപുരത്തെ സബ് റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് (കെ എല്‍ 80) മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ഓരോ താലൂക്ക് തലത്തിലും ആര് ടി ഓഫീസുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിളക്കുടി, പിറവന്തൂര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂര്‍ തുടങ്ങിയ പഞ്ചായത്തുകളാണ് പത്തനാപുരം സബ് ആര് ടി ഓഫീസിന്റെ പരിധിയില്‍ വരുന്നത്. കുണ്ടയം മൂലക്കട ജംഗ്ഷനിലെ വാടക കെട്ടിടത്തിലാണ് താത്കാലികമായി ഓഫീസ് പ്രവര്‍ത്തിക്കുക.
കെ ബി ഗണേഷ്കുമാര് എം എല്‍ എയുടെ അധ്യക്ഷതയില്‍ പത്തനാപുരം സെന്‍ട്രലില്‍ നടന്ന ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എം പി മുഖ്യാതിഥിയായി. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബി സജീവ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ എസ് വേണുഗോപാല്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എച്ച് നജീബ് മുഹമ്മദ്, ആര് ആനന്ദരാജന്‍, ലതാ സോമരാജന്, അജി മോഹന്‍, ആര് രാജേഷ്, സുനിത മുസ്തഫ, പത്തനാപുരം ജോയിന്റ് ആര് ടി ഒ വി ഷീബാ രാജന്, എന്‍ഫോഴ്സ്മെന്റ് ആര് ടി ഒ ഡി മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 2588/2020)
- Log in to post comments