Post Category
അങ്കണവാടികളില്‍ ഇന്ന്(ഒക്ടോബര്‍ 2) ദീപം തെളിയും
സംയോജിത ശിശു വികസന പദ്ധതി 45 വര്‍ഷം പകര്ത്തിയാകുന്നതിന്റെ ആഘോഷ ഭാഗമായി ജില്ലയിലെ അങ്കണവാടികളില്‍ ഇന്ന്(ഒക്ടോബര്‍ 2) ദീപം തെളിയും. ജില്ലയില്‍ 21 പ്രോജക്ടുകളിലായി 2,723 അങ്കണവാടികളിലും ഗുണഭോക്താക്കളുടെ വീടുകളിലും വിളക്കും മെഴുകുതിരികളും കത്തിച്ച് ലളിതമായാണ് ആഘോഷം. പരിപാടികള്‍ ശിശുദിനമായ നവംബര്‍ 14 വരെ നീളുമെന്ന് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടിജു റേയ്ച്ചല്‍ തോമസ് അറിയിച്ചു.
(പി.ആര്.കെ നമ്പര്‍ 2622/2020)
date
- Log in to post comments