ജില്ലയിലെ 9 പൊതു വിദ്യാലയങ്ങള്‍ കൂടി മികവിന്റെ കേന്ദ്രങ്ങള്‍ വരുംതലമുറയ്ക്കായി പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തും: മുഖ്യമന്ത്രി
വരുംതലമുറയ്ക്കായി പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്താനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജില്ലയിലെ ആറ് പൊതുവിദ്യാലയങ്ങളുടെ പുതിയ ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്ന് സ്കൂളുകളുടെ പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. കാലാനുസൃതമായ മാറ്റങ്ങള്‍ അതിവേഗം നടപ്പില്‍ വരുത്തേണ്ട ഒന്നാണ് വിദ്യാഭ്യാസമേഖലയെന്നും അതിനാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും പൊതു സമൂഹവും പ്രധാന പങ്കുവഹിച്ചു . വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കി സംസ്ഥാനത്ത് 5 ലക്ഷം വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ പുതിയതായി വന്നു ചേരുന്നതിന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കാരണമായി. ലോകത്തെവിടെയും ലഭിക്കുന്ന അക്കാദമിക് സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇതിന് പ്രധാന തെളിവാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ ഒരുക്കുന്നതില്‍ സമൂഹം ഒരുമിച്ചു നിന്നു.വിദ്യാഭ്യാസ മേഖലയില്‍ കേരളം നേടിയത് വിലമതിക്കാനാവാത്ത നേട്ടങ്ങളാണ്. മുഖ്യമന്ത്രി പറഞ്ഞു
ക്ലാസ് മുറികള്‍ക്ക് പകരമാവില്ല ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്നത് ഉള്‍ക്കൊള്ളുന്നുവെന്നും നിലവിലെ കോവിഡ് പ്രതിസന്ധികള്‍ മറികടന്ന് എത്രയും വേഗം സാധാരണനിലയിലേക്ക് വിദ്യാഭ്യാസമേഖല മാറുമെന്ന് കരുതുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി പ്രത്യേക നിര്‍ദ്ദേശം നല്കി.
വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനായി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്, ധന വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സാന്നിധ്യമറിയിച്ചു
കുളത്തൂപ്പുഴ സര്‍ക്കാര്‍ യു പി എസ്, കടക്കല്‍ സര്‍ക്കാര്‍ എച്ച് എസ ്എസ്, കൊട്ടാരക്കര ടൗണ്‍ യു പി എസ്, കിഴക്കേകല്ലട സര്‍ക്കാര്‍ എല്‍ പി എസ്, പണയില്‍ സര്‍ക്കാര്‍ എച്ച് എസ്, വെള്ളൂപ്പാറ സര്‍ക്കാര്‍ ഗവണ്മെന്റ് യുപിഎസ്, എന്നിവയുടെ പുതിയ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. കൊല്ലൂര്‍വിള സര്‍ക്കാര്‍ എല്‍ പി എസ്, പട്ടാഴി സര്‍ക്കാര്‍ എം എല്‍ പി എസ്, വാക്കനാട് സര്‍ക്കാര്‍ എച്ച് എസ് എസ് സ്കൂളുകളിലെ കെട്ടിടങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
ജില്ലയിലേത് ഉള്‍പ്പെടെ 90 പൊതുവിദ്യാലയങ്ങളുടെ പുതിയ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്. 10 ജില്ലകളിലായി 54 സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. സര്‍ക്കാരിന്റെ പദ്ധതി വിഹിതവും കിഫ്ബി, നബാര്‍ഡ് എന്നിവ വഴിയുള്ള ധനസഹായവും വിനിയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
കുളത്തൂപ്പുഴ സര്‍ക്കാര്‍ യു പി സ്കൂള്‍
രണ്ടു കോടി രൂപ ചെലവില്‍ പണിത കുളത്തൂപ്പുഴ സര്‍ക്കാര്‍ യു പി എസ് സമുച്ചയത്തിന്റെ ശിലാഫലകം വനം വകുപ്പ് മന്ത്രി കെ രാജു അനാച്ഛാദനം ചെയ്തു.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈലാ ബീവി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി രവീന്ദ്രന്‍പിള്ള, പി ടി എ പ്രസിഡന്റ് സാബു എബ്രഹാം, എ ഇ ഒ നിസാമുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊട്ടാരക്കര സര്‍ക്കാര്‍ ടൗണ്‍ യു പി സ്കൂള്‍
സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നനുവദിച്ച ഒരു കോടി രൂപ ചെലവില്‍ പൊതുമരാമത്ത് സിവില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കൊട്ടാരക്കര സര്‍ക്കാര്‍ ടൗണ്‍ യു പി സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തില്‍ പി അയിഷാ പോറ്റി എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കൊട്ടാരക്കര നഗരസഭാ അംഗങ്ങളായ എസ് ആര് രമേശ്, സി മുകേഷ്, എം എസ് ശ്രീകല, പ്രഥമാധ്യാപകന് കെ ബാബു, പി ടി എ പ്രസിഡന്റ് വിജയന് വിലങ്ങറ തുടങ്ങിയവര്‍ പങ്കെടുത്തു.
കടയ്ക്കല്‍ സര്‍ക്കാര്‍ എച്ച് എസ് എസ്,
വെള്ളൂപ്പാറ സര്‍ക്കാര്‍ യു പി എസ്
ചടയമംഗലം നിയോജകമണ്ഡലത്തില്‍ അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കടയ്ക്കല്‍ സര്‍ക്കാര്‍ എച്ച് എസ് എസിലെ ഹൈടെക് കെട്ടിടങ്ങളുടേയും, ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച വെള്ളൂപ്പാറ സര്‍ക്കാര്‍ യൂ പി എസ് കെട്ടിടത്തിന്റേയും ഉദ്ഘാടന ചടങ്ങില്‍ മുല്ലക്കര രത്നാകരന് എം എല്‍ എ ശിലാഫലകങ്ങള്‍ അനാച്ഛാദനം ചെയ്തു. കടയ്ക്കലില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര് എസ് ബിജു, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാ ദേവി, ജില്ലാ പഞ്ചായത്ത് അംഗം പി ആര് പുഷ്കരന്, പ്രിന്‍സിപ്പല്‍ എസ് ബിന്ദു, അദ്ധ്യാപക-രക്ഷകര്‍തൃ സമിതി പ്രസിഡന്റ് പ്രസിഡന്റ് വി വേണു കുമാരന് നായര്‍, അധ്യാപക -അനധ്യാപകര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വെള്ളൂപ്പാറയില് ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രാധാകൃഷ്ണന് നായര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാ ദേവി, ജില്ലാ പഞ്ചായത്ത് അംഗം ഇ എസ് രമാദേവി, പ്രധാനാധ്യാപകന് മനോജ് എസ് മംഗലത്ത്, പി ടി എ പ്രസിഡന്റ് പ്രസിഡന്റ് പി ഉണ്ണികൃഷ്ണന്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അധ്യാപക-അനധ്യാപകര്‍ തുടങ്ങിയവരും
കിഴക്കേകല്ലട സര്‍ക്കാര്‍ എല്‍ പി സ്കൂള്‍
ഒരു കോടി രൂപ ചെലവില്‍ മൂന്ന് നിലകളിലായി നിര്‍മ്മാണം പൂര്‍ത്തിയായ കിഴക്കേകല്ലട സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ കെട്ടിടത്തിന്റെ ശിലാഫലകം കോവൂര്‍ കുഞ്ഞുമോന് എം എല്‍ എ അനാച്ഛാദനം ചെയ്തു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു, കിഴക്കേകല്ലട പഞ്ചായത്ത് പ്രസിഡന്റ് യമുനാ ഷാഹി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സുമ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ് ശശികല, സി ബിനു, കെ രാധാമണി, എന്‍ വിജയന്, പ്രഥമാധ്യാപിക മിനി ജോണ്‍, പി ടി എ പ്രസിഡന്റ് കെ ആര് ശ്രീജിത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പണയില്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍
കിഫ്ബി ഫണ്ടില്‍ നിന്നുള്ള മൂന്നുകോടി രൂപയും എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള എഴുപത്തി മൂന്നു ലക്ഷം രൂപയും ഉപയോഗിച്ച് നിര്‍മ്മിച്ച പണയില്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍ കെട്ടിടം ശിലാഫലകം അനാച്ഛാദനം എം മുകേഷ് എം എല്‍ എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ജില്ലാ പഞ്ചായത്തഗം കെ രാജശേഖരന്, പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷീല, വൈസ് പ്രസിഡന്റ് വൈ റഹീം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗീതാ ബാലകൃഷ്ണന്, ഇ വി സജീവ് കുമാര്‍, പി ടി എ പ്രസിഡന്റ് ആര് റെജി, പ്രഥമാധ്യാപിക ആഷാ ജോര്‍ജ് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കൊല്ലൂര്‍വിള സര്‍ക്കാര്‍ എല്‍ പി സ്കൂള്‍
നിര്‍മ്മാണോദ്ഘാടനം നടന്ന ഇരവിപുരം കൊല്ലൂര്‍വിള സര്‍ക്കാര്‍ എല്‍ പി സ്കൂളില്‍ എം നൗഷാദ് എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. മേയര്‍ ഹണി ബെഞ്ചമിന്‍ അധ്യക്ഷയായി. എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചിലവിലാണ് കെട്ടിടനിര്‍മ്മാണം നടക്കുക.
ഡിവിഷന് കൗണ്‍സിലര്‍ എം സലിം, വികസന സമിതി ചെയര്മാന് എ ഷാജി, കണ്‍വീനര്‍ എം ഹാഷിം രാജ, പി ടി എ പ്രസിഡന്റ് എ ഷിഹാബുദ്ദീന്, പ്രധാനാധ്യാപകന് ജെ ജയപ്രസാദ്, മുന്‍ എ ഇ ഒ സിദ്ധിഖ് എന്നിവര്‍ പങ്കെടുത്തു.
വാക്കനാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി ഹൈസ്കൂള്‍
വാക്കനാട് സര്‍ക്കാര്‍ എച്ച് എസ് എസിലെ ഹയര്‍ സെക്കന്ററി ബ്ലോക്ക് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട ശിലാഫലക അനാച്ഛാദനം പി അയിഷാ പോറ്റി എം എല്‍ എ നിര്‍വ്വഹിച്ചു. പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ടു കോടി രൂപ ചെലവില്‍ മൂന്ന് നിലകളിലായാണ് ഹയര്‍ സെക്കണ്ടറി ബ്ലോക്ക് നിര്‍മിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ജില്ലാ പഞ്ചായത്ത് അംഗം സി പി പ്രദീപ്, കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുള്‍ റഹ്മാന്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെ ആര് അമ്പിളി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബി പ്രദീപ്കുമാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി ജി ബിന്ദു, പ്രഥമാധ്യാപിക എസ് ജയകുമാരി, പി ടി എ പ്രസിഡന്റ് എം ഉണ്ണികൃഷ്ണന്, സ്കൂള്‍ വികസന സമിതി വര്‍ക്കിംഗ് ചെയര്മാന് എം എസ് ശ്രീകുമാര്‍, വാക്കനാട് ക്ഷീരസംഘം പ്രസിഡന്റ് ജി മോഹനന് തുടങ്ങിയവര്‍ പങ്കെടുത്തു.
പട്ടാഴി സര്‍ക്കാര്‍ എം എല്‍ പി എസ്
സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് ആറ് ക്ലാസ് മുറികളുള്ള പട്ടാഴി സര്‍ക്കാര്‍ എം എല്‍ പി എസ് കെട്ടിടം നിര്‍മിക്കുന്നത്. പ്രഥമാധ്യാപിക ആശ, പി ടി എ പ്രസിഡന്റ് മനോജ്, അധ്യാപക-അനധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 2631/2020)
- Log in to post comments