Post Category
തപാല്‍ അദാലത്ത്
കൊല്ലം തപാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 14 ന് രാവിലെ 11 ന് തപാല്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ ഗൂഗിള്‍ പ്ലാറ്റ്ഫോം വഴി തപാല്‍ അദാലത്ത് നടത്തും. കസ്റ്റമര്‍ കെയര്‍ കേന്ദ്രത്തിലോ ഡിവിഷന് തലത്തിലോ സ്വീകരിച്ച് പരിഹാരം കാണാത്ത പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. പരാതികള്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കൊല്ലം ഡിവിഷന്, കൊല്ലം-691001 വിലാസത്തില്‍ ഒക്ടോബര്‍ ഒന്‍പതിനകം നല്‍കണം.
(പി.ആര്.കെ നമ്പര്‍ 2637/2020)
date
- Log in to post comments