എറണാകുളം അറിയിപ്പുകള്
മുടിക്കല്‍ തടി ഡിപ്പോയില്‍ തേക്ക് തടി വില്പനയ്ക്ക്
കൊച്ചി: സര്‍ക്കാര്‍ തടി ഡിപ്പോ, മുടിക്കല്‍, പെരുമ്പാവൂര്‍ വീട്ടാവശ്യക്കാര്ക്ക് മാത്രമായി നടത്തുന്ന തേക്ക് ചില്ലറ വില്പന മാര്‍ച്ച് 26-ന് രാവിലെ 10 മുതല്‍ ആരംഭിക്കും. തേക്ക് സെക്കന്റ് ക്ലാസ്, തേര്‍ഡ് ക്ലാസ് തടികള്‍ ഒരാള്‍ക്ക് അഞ്ച് എം.3 (177 ക്യൂബിക് അടി) വരെ വീട്ടാവശ്യത്തിനാണെന്ന് തെളിയിക്കുന്ന രേഖകളായ അപ്രൂവ്ഡ് ബില്‍ഡിങ്ങ് പെര്‍മിറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, എന്നിവ ഹാജരാക്കി നിശ്ചിത വില ഒടുക്കി വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2596064, 8547604403.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ അദ്ധ്യാപകരെ
കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു
കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 2018-19 അദ്ധ്യയന വര്‍ഷത്തേക്ക് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഹൈസ്കൂള്‍ വിഭാഗത്തിലും (തമിഴ് മീഡിയം) അദ്ധ്യാപകരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇക്കണേമിക്സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അദ്ധ്യാപക തസ്തികയില്‍ ഓരോ ഒഴിവും ഹൈസ്കൂള്‍ (തമിഴ് മീഡിയം) വിഭാഗത്തില്‍ ഗണിതം, ഫിസിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സ്പെഷ്യല്‍ ടീച്ചര്‍ (ഡ്രോയിംഗ്) റസിഡന്റ് ട്യൂട്ടര്‍ (ആണ്) എന്നീ തസ്തികയില്‍ ഓരോ ഒഴിവുമാണ് ഉളളത്. തസ്തികകള്‍ക്ക് പി.എസ്.സി നിഷ്കര്‍ഷിച്ചിട്ടുളള യോഗ്യതകള്‍ ഉളളവര്‍ക്ക് അപേക്ഷിക്കാം.
വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, മൂലമറ്റം.പി.ഒ, ഇടുക്കി, പിന്- 685589 വിലാസത്തില്‍ സമര്‍പ്പിക്കണം. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അദ്ധ്യാപകരെ നിയമിക്കുന്ന മുറയ്ക്ക് നിയമനം റദ്ദാക്കപ്പെടുന്നതാണ്. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ അഞ്ചിന് വൈകിട്ട് അഞ്ചു വരെ.
5 വയസ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പ്രത്യേക ആധാര്‍ ക്യാമ്പ്
കൊച്ചി: മാര്‍ച്ച് അവസാനത്തെ ബുധനാഴ്ചയും ഏപ്രില്‍ മാസത്തിലെ ആദ്യത്തെയും അവസാനത്തെയും ബുധനായ്ചയും രാവിലെ 10 മുതല്‍ 12.30 വരെ നവജാത ശിശുക്കള്‍ ഉള്‍പ്പെടെ അഞ്ച് വയസ് വരെയുളള കുട്ടികള്‍ക്കായുളള പ്രത്യേക ആധാര്‍ ക്യാമ്പ് മൂവാറ്റുപുഴ താലൂക്ക് ഹോസ്പിറ്റലില്‍ നടക്കും. മാതാപിതാക്കള്‍ അവരുടെ ആധാര്‍ കാര്‍ഡും കുട്ടിയുടെ ജനന സര്ട്ടിഫിക്കറ്റുകമായി ഹാജരാകണം.
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബഡഡ് സിസ്റ്റം ഡിസൈന്‍
കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡി യുടെ എറണാകുളം മോഡല്‍ ഫിനിഷിംഗ് സ്കൂളിലും (ഫോണ്‍ 0484-2341410) തിരുവനന്തപുരം റീജിയണല്‍ സെന്ററിലും (ഫോണ്‍ 0471-2550612) ഏപ്രില്‍ മാസം ആരംഭിക്കുന്ന ''പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബഡഡ് സിസ്റ്റം ഡിസൈന്‍ (ആറ് മാസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ബയോമെഡിക്കല്‍, ഇന്‍സ്ട്രമെന്റേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി തുടങ്ങിയ വിഷയങ്ങളില്‍ എം.ടെക്/ബി.ടെക്/എം.എസ്.സി ബിരുദമുളളവരോ അവസാന സെമസ്റ്റര്‍ റിസല്‍റ്റ് പ്രതീക്ഷിക്കുന്നവരോ ആയിരിക്കണം.
അപേക്ഷാഫോറവും വിശദവിവരവും ഐ.എച്ച്.ആര്.ഡി വെബ്സൈറ്റായ (www.ihrd.ac.in) നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ രജിസ്ട്രേഷന് ഫീസായ 150 രൂപ (എസ്.സി/എസ്.റ്റി വിഭാഗങ്ങള്‍ക്ക് 100) ഡി.ഡി സഹിതം മാര്‍ച്ച് 31 മുമ്പായി അതത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.
വീട്ടൂര്‍ തടി ഡിപ്പോയില്‍ തേക്ക് തടി വില്പനയ്ക്ക്
കൊച്ചി: വീട്ടൂര്‍ തടി ഡിപ്പോയില്‍ വീട്ടാവശ്യക്കാര്ക്ക് മാത്രമായി നടത്തുന്ന തേക്ക് ചില്ലറ വില്പന മാര്‍ച്ച് 26-ന് രാവിലെ 10 മുതല്‍ ആരംഭിക്കും. തേക്ക് സെക്കന്റ് ക്ലാസ്, തേര്‍ഡ് ക്ലാസ് തടികള്‍ ഉപഭോക്താവിന് 5രൗാ3 വരെ വീട്ടാവശ്യത്തിനാണെന്ന് തെളിയിക്കുന്ന രേഖകളായ അംഗീകൃത പ്ലാന്‍, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, എന്നിവ ഹാജരാക്കി നിശ്ചിത വില ഒടുക്കി വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2768640, 8547604405.
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: കൊച്ചി നഗരസഭയുടെ മരാമത്ത് പണികളുടെ നിര്‍വ്വഹണത്തിനായി സാധുവായ ലൈസന്‍സുളളതും ഇ.പി.എഫ് രജിസ്ട്രേഷന് ഉളളവരുമായ കരാറുകാരില്‍ നിന്നും മത്സര സ്വഭാവമുളള മുദ്രണം ചെയ്ത രണ്ട് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 26, ഏപ്രില്‍ നാല് തീയതികളില്‍ ഉച്ചയ്ക്ക് ശേഷം മൂന്നു വരെ കൊച്ചി നഗരസഭയുടെ വൈറ്റില മേഖല കാര്യാലയത്തില്‍ സ്വീകരിക്കുന്നതും വൈകിട്ട് നാലിന് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തില്‍ തുറന്നു പരിശോധിക്കുന്നതുമാണ്.
താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമതിയുടെ കീഴില്‍ പ്ലംബര്‍ തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിന് പരിഗണിക്കുന്നതിന് ആശുപത്രിയില്‍ മാര്‍ച്ച് 27-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യുവിന് ഹാജരാവുന്നവര്‍ രാവിലെ 11 നും 12 നും ഇടയ്ക്ക് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0484 2777489, 2776043. ഐ.റ്റി.ഐ, യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഒഴിവുകളുടെ എണ്ണം ഒന്ന്, പ്രതിദിന വേതനം 385 രൂപ. പ്രായപരിധി 18 നും 56 വയസിനും ഇടയ്ക്ക്.
വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജില്‍ ഓണറേറിയം വ്യവസ്ഥയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തേക്ക് ഇനി പറയുന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയം അഭികാമ്യം.
കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഒരു ഒഴിവ്, യോഗ്യത എം.ബി.ബി.എസ് പ്രതിമാസ വേതനം 40,950 രൂപ. ഡെന്റല്‍ സര്ജന് ഒരു ഒഴിവ്, യോഗ്യത ബി.ഡി.എസ് പ്രതിമാസ വേതനം 30,000 രൂപ. ഡെന്റല്‍ ഹൈജീനിസ്റ്റ് ഒരു ഒഴിവ് യോഗ്യത ഡെന്റല്‍ ഹൈജീനിസ്റ്റ് കോഴ്സ് പ്രതിമാസ വേതനം 18,000 രൂപ. ജൂനിയര്‍ റിസര്‍ച്ച് ഫെലോ നാല് ഒഴിവ്. യോഗ്യത പി.ജി (ആയുര്‍വേദം) (റിസര്‍ച്ച് ജോലിയില്‍ പ്രവൃത്തി പരിചയം അഭികാമ്യം) പ്രതിമാസ വേതനം 25,000 രൂപ. യോഗ ആന്റ് നാച്യുറോപ്പതി ടെക്നീഷ്യന് ഒരു ഒഴിവ്. യോഗ്യത ബി.എ.എം.എസ് പ്രതിമാസ വേതനം 15,000 രൂപ. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ രണ്ട് ഒഴിവ് യോഗ്യത ഹയര്‍ സെക്കന്‍ഡറി കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രതിമാസ വേതനം 15000 രൂപ.
താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ ആറിന് രാവിലെ 11-ന് തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.
സൗജന്യ എന്‍ട്രന്‍സ് പരിശീലനം
കൊച്ചി: 2017-18 വര്‍ഷം പ്ലസ് ടു സയന്‍സ് വിഷയത്തില്‍ പഠനം നടത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 2018 ഏപ്രില്‍ ഒന്നു മുതല്‍ ഒരു മാസത്തേക്ക് സൗജന്യ ഭക്ഷണ താമസ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്ത പരിശീലന സ്ഥാപനത്തില്‍ പ്രത്യേക പ്രവേശന പരീക്ഷാ പരിശീലനം നടത്തും. 2017 ലെ ഒന്നാം വര്‍ഷ പരീക്ഷയിലും 2017 ഡിസംബര്‍ മാസത്തിലെ രണ്ടാം വര്‍ഷ അര്‍ദ്ധ വാര്‍ഷിക പരീക്ഷയിലും ഉന്നതവിജയം കൈവരിച്ചവരും, 2018 ലെ എന്‍ട്രന്‍സ് പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുളളവരുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം (പിന്‍കോഡ് സഹിതം), ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടിയില്‍ പങ്കെടുക്കുന്നതിനുളള സമ്മതപത്രം ഇവ വെളളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, മേല്‍ പരാമര്‍ശിച്ച പരീക്ഷകളുടെ റിസള്‍ട്ട്, ജാതി, വരുമാനം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുളള അപേക്ഷ മാര്‍ച്ച് 24-ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍, പട്ടികവര്‍ഗ വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്, മുടവൂര്‍ പി.ഒ 686669 വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957.
കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍
അപേക്ഷ ക്ഷണിച്ചു
കൊച്ചി: മൊബൈല്‍ & വെബ്ബ് ആപ്ലിക്കേഷന്‍ രംഗത്തെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത ജാവ ആന്‍ഡ്രോയിഡ് ഇന്റേണ്‍ഷിപ്പ് ട്രയിനിങ് പ്രോഗ്രാമിന് കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ അപേക്ഷ ക്ഷണിക്കുന്നു. ബി.ഇ./ബി.ടെക്ക്, ഡിഗ്രി, എം.സി.എ. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനുമായി ബന്ധപ്പെടുക. വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, എറണാകുളം (കത്രിക്കടവ്) ഫോണ്‍: 8943569054.
പി.എന്‍.ഡി.റ്റി ഉപദേശക സമിതി യോഗം
കൊച്ചി: പി.എന്‍.ഡി.റ്റി ജില്ലാതല ഉപദേശക സമിതി യോഗം ഇന്ന് (മാര്‍ച്ച് 22) ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ ചേരും.
- Log in to post comments