Skip to main content

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-21 സാമ്പത്തിക വര്‍ഷത്തെ വിദ്യഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. എസ് എസ് എല്‍ സി ക്ക് ശേഷം സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ അപേക്ഷ ഒക്‌ടോബര്‍ 30 നകമോ അല്ലെങ്കില്‍ പുതിയ കോഴ്‌സില്‍ ചേര്‍ന്ന് 45 ദിവസത്തിനകമോ ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് നല്‍കണം. അപേക്ഷ വിദ്യാര്‍ഥി നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണം.
(പി.ആര്‍.കെ നമ്പര്‍ 2654/2020)

 

date