Skip to main content

സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരള ലാസ്റ്റ് ഗ്രേഡ് സര്‍വീസ് സ്‌പെഷ്യല്‍ റൂള്‍സ്, ചട്ടം അഞ്ച് പ്രകാരം ഫുള്‍ടൈം തസ്തികയിലെ നിയമനത്തിന് 2017 ഏപ്രില്‍ ഒന്നു മുതല്‍ 2019 ഡിസംബര്‍ 31 വരെ കാലയളവിലുള്ള പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ ജില്ലാതല താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.kollam.nic.in     വെബ്‌സൈറ്റിലും ജില്ലാ കലക്‌ട്രേറ്റ് നോട്ടീസ് ബോര്‍ഡലും പരസ്യപ്പെടുത്തിയിട്ടുണ്ട്.  ഓഫീസ് മേധാവികള്‍ സീനിയോറിറ്റി ലിസ്റ്റ് ഓഫീസുകളില്‍ പരസ്യപ്പെടുത്തി ജീവനക്കാര്‍ക്ക് പരിശോധിക്കാനുള്ള അവസരം ഒരുക്കണം. ആക്ഷേപങ്ങള്‍ ബന്ധപ്പെട്ട ഓഫീസ് മേധാവി മുമ്പാകെ ഒക്‌ടോബര്‍ 20 നകം നല്‍കണം. വിശദ വിവരങ്ങള്‍ കലക്‌ട്രേറ്റിലും 0474-2793473 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2659/2020)

date