ജില്ലാ പഞ്ചായത്തിന് 107 കോടി രൂപ വരവ് പ്രതീക്ഷിക്കുന്ന വികസന ബജറ്റ്
കാസര്‍കോട് ജില്ലാ പഞ്ചായത്തിന് 2018-19 വര്‍ഷേത്തക്ക് 107,63,32,319 രൂപ വരവും 100,72,98,211 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അവതരിപ്പിച്ച ബജറ്റില്‍ 6,90,34,108 രൂപ നീക്കിയിരിപ്പുണ്ട്. ജില്ലയ്ക്ക് സ്വന്തമായൊരു വിമാനത്താവളവും ജില്ലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയും ജില്ലാ പഞ്ചായത്തിനു കീഴിലുള്ള റോഡുകള്‍ മെക്കാഡം ടാര്‍ ചെയ്യുന്നതിനും ഗ്രാമീണ റോഡുകള്‍ പുനരുദ്ധീകരിക്കുന്നതുമാണ് ഇവയില്‍ പ്രധാനമായ ചിലത്.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബജറ്റ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ വികസന പ്രക്രിയയ്ക്ക് പുതിയൊരു ദിശാബോധം നല്‍കുന്നതിനുളള നിര്‍ദ്ദേശങ്ങളുള്‍പ്പെടുത്തിയാണ് ഈ വര്‍ഷത്തെ ബജറ്റ് എന്ന് ആമുഖ പ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ബജറ്റവതരണത്തിന് ശേഷം നടന്ന ചര്‍ച്ചകളില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുത്തു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഷാനവാസ് പാദൂര്‍, ഹര്‍ഷദ് വോര്‍ക്കാടി, അഡ്വ.എ.പി.ഉഷ, ഫരീദാ സക്കീര്‍ അഹമ്മദ്, ജില്ലാ പഞ്ചായത്തംഗങ്ങളായ കേളു പണിക്കര്‍, വിപിപി മുസ്തഫ, ജോസ് പതാലില്‍, പി.സി.സുബൈദ, സുഫൈജ അബൂബക്കര്‍, കെ.ശ്രീകാന്ത്,പുഷ്പ അമേക്കള, എം. നാരായണന്, ഇ.പത്മാവതി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലയിലെ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് ബജറ്റ് 2018-19 - ഒറ്റ നോട്ടത്തില്‍
ആകെ വരവ് 107,63,32,319 കോടി
ആകെ ചെലവ് 100,72,98,211 കോടി
നീക്കി ബാക്കി 6,90,34,108 കോടി
കാസര്‍കോട് ചിറകുമുളയ്ക്കുന്നത് 30 കോടി രൂപയുടെ
ഇടത്തരം വിമാനത്താവളം
ആഭ്യന്തര വിമാന സര്‍വീസാണ് നടത്തുവാന്‍ ഉദ്ദേശിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, മാംഗ്ലൂര്‍, ഗോവ, മുംബൈ എന്നി അഞ്ച് കേന്ദ്രങ്ങളിലേക്കാകും 75 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ചെറുവിമാനങ്ങള്‍ സര്‍വീസ് നടത്തുക. പദ്ധതി യാഥാര്‍ഥ്യമായാല്‍ കാസര്‍കോട് നിന്നും 1750 രൂപയ്ക്ക് തിരുവനന്തപുരത്ത് എത്തുവാന്‍ കഴിയും. നെടുമ്പാശേരി വിമാനത്താവളം(സിയാല്‍)മാതൃകയില്‍ സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തില്‍ പെരിയയില്‍ 75 ഏക്കറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിക്കുന്ന ചെറുകിട വിമാനത്താവളത്തിന്(എയര്‍സ്ട്രിപ്പ്) മൊത്തം 30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണം ആരംഭിച്ചാല്‍ രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ജില്ലയ്ക്ക് സ്വന്തമായൊരു ജലവൈദ്യുത പദ്ധതി
രാജപുരത്ത് പുളികൊച്ചിയില്‍ ജില്ലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണ് പ്രാവര്‍ത്തികമാകുന്നത്. പ്രതിവര്‍ഷം 65 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദനം ലക്ഷ്യമിടുന്ന പദ്ധതിക്ക് 20 കോടി മതിപ്പ് ചെലവ് പ്രതീക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കെഎസ്ഇബിയുടെ സഹകരണത്തോടെ കമ്പനി രൂപീകരിക്കും.
ജലസംരക്ഷണ പദ്ധതികള്‍ക്കായി 3.4 കോടി രൂപ
ഇതില്‍ ഏറ്റവും പ്രധാനം ചെറുകിട ചെക്ക് ടാമുകള്‍ നിര്‍മ്മിക്കുകയാണ്. കൂടാതെ പുഴകളുടെ സംരക്ഷണം, കിണര്‍ റിചാര്‍ജിംഗ്, മാതൃക ജലഗ്രാമങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്കാണ് 3.4 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കാറഡുക്ക, കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകളില്‍ ജലസംരക്ഷണ പ്രവര്‍ത്തങ്ങള്‍ക്ക് പ്രത്യേക സംയുക്ത പദ്ധതികള്‍ക്ക് 1.5 കോടി രൂപയോളം നീക്കിവച്ചിട്ടുണ്ട്.
കൃഷിക്കും അനുബന്ധ ജലസേചന സൗകര്യങ്ങള്‍ക്കുമായി 2 കോടി
നെല്‍കൃഷിയുടെ വ്യാപനത്തിന് പദ്ധതി, ചെക്ക് ഡാമുകളുടെ പുനരുദ്ധാരണത്തിന് പദ്ധതി എന്നിവയ്ക്കായാണ് രണ്ടുകോടി രൂപ നീക്കിവച്ചിരിക്കുന്നത്.
റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; 25 കോടി
സംസ്ഥാനത്ത് ആദ്യമായി ഒരു ജില്ലാ പഞ്ചായത്തിന് കീഴിലുളള റോഡുകള്‍ മെക്കാഡം ടാര്‍ ചെയ്യുന്നതിനുളള പദ്ധതിയിലുള്‍പ്പെടുത്തി 15 റോഡുകള്‍ കൂടി മെക്കാഡം ചെയ്യും. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം ഇക്കൂട്ടത്തില്‍പ്പെടും. മൊത്തം 25 കോടി രൂപയുടെ വികസനമാണ് റോഡ് മേഖലയില്‍ വിഭാവന ചെയ്യുന്നത്.
എന്‍ഡോസള്‍ഫാന്‍: ജില്ലാ ഭിന്നശേഷി സൗഹൃദ സംയോജിത പദ്ധതിക്കായി 7.59 കോടി രൂപ. മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പദ്ധതിയാണിത്. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്്കോളര്ഷിപ്പും അനുവദിക്കും.
മൃഗ, ക്ഷീര സംരക്ഷണത്തിന് പ്രത്യേക ഊന്നല്‍
നാടന്‍ ഉള്‍പ്പെടെയുളള വിവിധയിനം കോഴി കുഞ്ഞുങ്ങള്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് സുലഭമായി ലഭ്യമാക്കുതിന് ബദിയടുക്കയില്‍ ഹാച്ചറി സ്ഥാപിക്കുന്നതിലൂടെ ഏറെ കാലത്തെ ആവശ്യമാണ് നിറവേറുന്നത്. 75 ലക്ഷം രൂപ മാറ്റിവച്ചു.
സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതികള്‍
ജില്ലാ ആശുപത്രികളിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാനുകള്‍ക്ക് 3.3 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളേയും സംയോജിപ്പിച്ച് കൊണ്ടുളള സമഗ്ര ശുചിത്വ പദ്ധതിക്കായി 80 ലക്ഷം രൂപ. ക്ലീന്‍ കാസര്‍കോട്, സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് വിമുക്തി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മ സേനകള്‍
പൊതുജനാരോഗ്യം ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍;
'കാന്‍കാസ് - ബി പോസറ്റീവ്' 15 ലക്ഷം അനുവദിച്ചു
'കാന്‍കാസ് - ബി പോസറ്റീവ്' എന്ന പദ്ധതിയിലൂടെ കാന്‍സര്‍ വിമുക്ത കാസര്‍കോടിനായി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും പങ്കെടുപ്പിച്ച് പ്രതിരോധ പദ്ധതിക്കായി 15 ലക്ഷം രൂപ നീക്കിവച്ചു. യുവജനങ്ങളെ ലക്ഷ്യമിട്ടുളള ലഹരി വിരുദ്ധ പ്രതിരോധ പ്രവര്‍ത്തനങ്ങളുള്‍പ്പെടെയുളള പൊതുജനാരോഗ്യ പരിപാടികള്‍ക്കായി 1.69 കോടി. അലോപ്പതി, ആയുര്‍വ്വേദ, ഹോമിയോ വിഭാഗങ്ങളിലെ ജില്ലാ ആശുപത്രികള്‍ മികവിന്റെ കേന്ദ്രങ്ങളാക്കും. പാലിയേറ്റീവ് പരിചരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന പ്രത്യേക പദ്ധതിക്ക് 76 ലക്ഷം. വൃദ്ധക്ഷേമത്തിനായി പദ്ധതികള്‍ - പോഷകാഹാരം, പകല്‍ വിശ്രമകേന്ദ്രങ്ങള്‍ - 60 ലക്ഷം.
ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങ്്
ക്ഷീരകര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന പദ്ധതി തുടരും. ഈ വര്‍ഷം 1.4 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ജില്ലയില്‍ മൊത്തം 135 സൊസൈറ്റികളിലായി എണ്ണായിരത്തോളം ക്ഷീരകര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഹാച്ചറിക്ക് 75 ലക്ഷം
ബദിയടുക്കയില്‍ കോഴി കുഞ്ഞുങ്ങളുടെ ഉല്‍പ്പാദനം ലക്ഷ്യമിട്ട് ഹാച്ചറി സ്ഥാപിക്കുന്നതിന് 75 ലക്ഷം രൂപ വകയിരുത്തി.
ലൈഫ് മിഷനായി എട്ടു കോടി രൂപ
ജില്ലയെ ഭവനരഹിതരില്ലാത്ത ജില്ലയാക്കാന്‍ ലക്ഷ്യമിട്ട് രണ്ടായിരത്തോളം ഭവനങ്ങളുടെ നിര്‍മ്മാണം ലക്ഷ്യമിട്ട് സര്‍ക്കാരിന്റെ നയപ്രഖ്യാപനങ്ങളുടെ ഭാഗമായുള്ള ലൈഫ് ഭവനനിര്‍മ്മാണ് പദ്ധതിക്ക് എട്ട് കോടി രൂപ വകയിരുത്തി.
വനിതാ, ശിശു, സാമൂഹിക ക്ഷേമത്തിനായി മാതൃക പദ്ധതികള്‍
ജില്ലയിലെ തിരഞ്ഞെടുത്ത ഗ്രാമ പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കായി മികച്ച ആരോഗ്യ സൗഹൃദ ഇടങ്ങള്‍-ഷീ ലോഞ്ച് - സ്ഥാപിക്കുന്നതിന് 75 ലക്ഷം രൂപ നീക്കിവച്ചു. കുട്ടികളുടെ കഴിവുകളെ കണ്ടെത്തി മാനസികവും ശാരീരികവുമായ വികാസത്തിലൂടെ കരുത്തുറ്റ യുവതലമുറയെ സൃഷ്ടിക്കുന്ന ബാലസൗഹൃദ പദ്ധതിക്ക് 25 ലക്ഷം, ഭിശേഷിക്കാരുടെ സമ്പൂര്‍ണ്ണ പുനരധിവാസം ലക്ഷ്യമിട്ടുള്ള ജില്ലാതല കര്‍മ്മ പദ്ധതിക്കായി 7.55 കോടി രൂപയും അനുവദിച്ചു. സ്ത്രീകള്‍ക്കായി ജെന്റര്‍ റിസോഴ്സ് സെന്റുകള്‍ ആരംഭിക്കുന്നതിന് അഞ്ചുലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
വിദ്യാഭ്യാസം: 4 കോടി രൂപയുടെ പദ്ധതികള്‍ വിഭാവന ചെയ്യുന്നു. മാത്രമല്ല പ്ലസ് ടു തുല്യത പഠനത്തില്‍ കന്നഡ പഠിതാക്കളെ കൂടി ഉള്‍പ്പെടുത്താന്‍ കന്നഡ പഠന സാമഗ്രികള്‍ ലഭ്യമാക്കുന്നതിന്നതിനും പദ്ധതിയുണ്ട്.
പട്ടികജാതി/പട്ടികവര്‍ഗ്ഗ ക്ഷേമം ലക്ഷ്യമിട്ടുളള പദ്ധതികള്‍ക്ക് 4 കോടി
ട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കിടയില്‍ സംസ്ഥാനത്ത് ആദ്യമായി പ്രൊഫഷണല്‍ കലാ സമിതികളുടെ രൂപീകരിക്കും. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ യാത്രസൗകര്യം വര്ധിപ്പിക്കുതിനായുളള പദ്ധതി ഗോത്രവാഹിനി. കോളനികളില്‍ സമഗ്ര കുടിവെളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
ഈ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനത്തിനുള്പ്പെടെയുളളവയ്ക്ക് സഹായം.കൊറഗ വിഭാഗത്തിന് പ്രത്യേക പോഷകാഹാര പദ്ധതിക്കായി 10 ലക്ഷം രൂപയും നീക്കിവച്ചു.
കല,സംസ്ക്കാരം,കായിക ക്ഷേമത്തിനായി 97 ലക്ഷം. സ്കൂളുകളില്‍ കായിക മുറ്റേത്തിന് വഴിയൊരുക്കുന്നതിന് സമഗ്ര കായിക പദ്ധതി.വിദ്വാന് പി കേളു നായര്‍ - ദേശീയ പഠന കേന്ദ്രത്തിന് സഹായം.കയ്യാര്‍ കിഞ്ഞണ്ണറൈ ഭാഷ കല,പഠന കേന്ദ്രത്തിന് പദ്ധതി, ഭിലിംഗക്കാരുടെ ക്ഷേമത്തിനായി പ്രത്യേകം പദ്ധതി എന്നിവയാണ് മറ്റ് പ്രധാന പദ്ധതികള്‍.
- Log in to post comments