Skip to main content

ഹാന്‍വീവ് സുവര്‍ണ്ണ ജൂബിലി : ലോഗോ ക്ഷണിച്ചു

    പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്റെ (ഹാന്‍വീവ്) പ്രവര്‍ത്തനങ്ങള്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ചുള്ള സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കായി ലോഗോ ക്ഷണിച്ചു.
    ഹാന്‍വീവിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ അടയാളപ്പെടുത്തുന്ന ലോഗോയാണ് മത്സരാടിസ്ഥാനത്തില്‍ ക്ഷണിക്കുന്നത്.  തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കും.  താല്പര്യമുള്ളവര്‍ സംസ്ഥാന കൈത്തറി വകുപ്പ് ഡയറക്ടറുടെ വികാസ്ഭവനിലെ കാര്യാലയത്തില്‍ മാര്‍ച്ച് 31 നകം ലഭിക്കും വിധം ലോഗോ എത്തിക്കണം. വിലാസം : കെ. സുധീര്‍, ഡയറക്ടര്‍, സംസ്ഥാന കൈത്തറി ആന്റ് ടെക്സ്റ്റയില്‍സ് വകുപ്പ്, വികാസ്ഭവന്‍, നാലാംനില, തിരുവനന്തപുരം-695033.
    മെയ് 24 മുതല്‍ ജൂണ്‍ 24 വരെ നീളുന്ന ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ നടത്തുന്നതിന് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സ്വാഗത സംഘങ്ങള്‍ രൂപീകരിച്ചു വരികയാണ്.  ആഘോഷങ്ങളുടെ സമാപന ചടങ്ങുകള്‍ ജൂണ്‍ 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നിര്‍വഹിക്കും. 
പി.എന്‍.എക്‌സ്.1095/18
 

date