കുളം നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെയും കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ജലദിനത്തിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയില്‍ മുണ്ടോട്ട് കുളം നിര്‍മ്മാണ പ്രവൃത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി പി.ജെ അദ്ധ്യക്ഷത വഹിച്ചു.ജലസംരക്ഷണത്തിന്റ പ്രാധാന്യത്തെക്കുറിച്ച് ജോയിന്റ് ബി.ഡി.ഒ ലില്ലിയമ്മ ക്ലാസെടുത്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ കുമാരന്, വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ഉഷ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.കെ.ഗോപാലന് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍മാരായ ശുഭലോഹിതാക്ഷന്, സമീറാ ഖാദര്‍, ബ്ലോക്ക് മെമ്പര്‍മാരായ കെ.ടി രാഗിണി, എച്ച്.ശങ്കരന്, പഞ്ചായത്ത് മെമ്പര്‍മാരായ കെ.മണികണ്ഠന്, നിര്‍മ്മലകുമാരി.എച്ച്, സി.ഡി.എസ്.ചെയര്‍പേഴ്സണ്‍ ലക്ഷ്മീകൃഷ്ണന്, സി.ബാലന്, ഇ.രാഘവന്, രാഘവന് മുണ്ടോട്ട്, വി.സി.മദുസൂധനന്‍, വി.ഇ.ഒ അനീഷ് ,ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് എം.ജി.എന്‍.ആര്.ഇ.ജി.എ ഉദ്ദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.ബ്ലോക്ക് ബി.ഡി.ഒ ബാലകൃഷ്ണ ബി സ്വാഗതവും വി.ഇ.ഒ അച്ച്യുതന്‍ നന്ദിയും പറഞ്ഞു.
- Log in to post comments