Skip to main content

ജനമൈത്രി സുരക്ഷ : പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി 

 

    ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതല്‍ കാര്യക്ഷമായി എല്ലാ പൊലീസ് സ്റ്റേഷനുകളിലും നടപ്പിലാക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ടാം ഘട്ട പരിശീലനം നല്‍കി. ജില്ലാ പൊലീസ് ആസ്ഥാനത്തെ കെയര്‍ ആന്‍ഡ് ട്രാഫിക് പരിശീലന കേന്ദ്രത്തില്‍ നടന്ന പരിശീലനം ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. പി. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ഗൃഹസന്ദര്‍ശനം, വൃദ്ധര്‍-സ്ത്രീകള്‍-കുട്ടികള്‍ എന്നിവര്‍ക്കായുള്ള സുരക്ഷാ നിയമസഹായം, ഇതര സംസ്ഥാന തൊഴിലാളികളോടുള്ള ഇടപെടല്‍ വിഷയങ്ങളില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍മാരായ ഉണ്ണികൃഷ്ണന്‍, പ്രേമാനന്ദന്‍ എന്നിവര്‍ ക്ലാസെടുത്തു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് നൂര്‍മുഹമ്മദ് അധ്യക്ഷനായ പരിപാടിയില്‍ , കേരള പൊലീസ് ഓഫീസേഴ്സ്  അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.റ്റി. രാമദാസ്, കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.ശിവകുമാര്‍, ജില്ലാ പ്രസിഡന്‍റ് സത്യന്‍, ക്രൈം ബ്രാഞ്ച് എസ്.ഐ.മാരായ അനന്തകൃഷ്ണന്‍, റ്റി.പി. അച്ചുതാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

date