കര്‍ഷകര്‍ക്ക് പരിശീലനം നല്കി.
ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ മിഷന് ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതിയിന്‍കീഴില്‍ 'സുഗന്ധ വിളകളിലെ നൂതന സാങ്കേതിക വിദ്യകള്‍' വിഷയത്തില്‍ ഏകദിന കര്‍ഷക പരിശീലനം നടത്തി. ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. സുനീറ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. വി.എം. അബ്ദുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു.
മലപ്പുറം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എം.പി. കൃഷ്ണകുമാര്‍, ആനക്കയം സംസ്ഥാന വിത്തുത്പാദന കേന്ദ്രം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മിനി ജേക്കബ,് ക്യഷി ഓഫീസര്‍ എന്‍. ജയ്സല്‍ ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മുസ്തഫ കുന്നത്താടി സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് സി.എം. അഹമദ് അബ്ബാസ് നന്ദിയും പറഞ്ഞു.
കോഴിക്കോട് ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി.കെ. തങ്കമണി, ഫാം മനേജര്‍ ഇ. ജുബൈല്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ വിദ്യാര്‍ത്ഥി ക്ഷേമ വിഭാഗം ഡയറക്റ്റര്‍ ഡോ. പി. അഹമ്മദ് കര്‍ഷകര്‍ക്കുള്ള വിവരണാത്മക പ്രശ്നോത്തരി മത്സരം നടത്തി. വിജയികള്‍ക്ക് സമ്മാനം നല്കി.
- Log in to post comments