Post Category
മത്സ്യ വില്‍പ്പന; നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
ജില്ലയിലേ പൊലീസ്, തദ്ദേശ സ്വയം ഭരണ, ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെ പൂര്‍ണ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാത്രം ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഇതര ജില്ലകളില്‍ നിന്നും മത്സ്യം കൊണ്ടുവന്നു വില്‍പ്പന നടത്തുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ജില്ലാ കലക്ടര്‍ ഉത്തരാവായി. ഇതര സംസ്ഥാനങ്ങള്‍, ജില്ലകളില്‍ നിന്നും മത്സ്യം ജില്ലയിലേക്ക് കൊണ്ടുവന്നു വില്‍പ്പന നടത്തുന്ന പ്രക്രിയയില്‍ ഏതെങ്കിലും വിധത്തിലുള്ള കോവിഡ് പ്രോട്ടോകോള്‍ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ നിര്‍ത്തി വയ്പ്പിച്ച് നിയമ നടപടികള്‍ സ്വീകരിക്കും. പൊലീസിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അംഗീകാരമില്ലാത്ത വിപണന കേന്ദ്രങ്ങളില്‍ യാതൊരു കാരണവശാലും മത്സ്യ വ്യാപാരം അനുവദിക്കില്ലെന്നും ഉത്തരവിലുണ്ട്.
(പി.ആര്‍.കെ നമ്പര്‍ 2712/2020)
date
- Log in to post comments