Skip to main content

വാഹന പരിശോധന നടത്തി

 

കോട്ടയം, ഇടുക്കി ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി കോട്ടയം ജില്ലയില്‍ നടത്തിയ വാഹന പരിശോധനയില്‍ അമിതഭാരം, ബസുകള്‍ വാതിലുകള്‍ തുറന്നിട്ട് സര്‍വ്വീസ് നടത്തുന്നത്, മോട്ടോര്‍ സൈക്കിളുകളുടെ അനധികൃത രൂപമാറ്റം, കൂളിംഗ് ഫിലിം, എയര്‍ ഹോണ്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പെട്ട 682 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. പിഴയിനത്തില്‍ 286800 രൂപ ഈടാക്കുകയും 21 ഡ്രൈവിങ്ങ് ലൈസന്‍സുകള്‍ക്ക് അയോഗ്യത കല്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. തുടര്‍ ദിവസങ്ങളിലും കര്‍ശന പരിശോധന നടത്തുന്നതാണെന്ന് കോട്ടയം ആര്‍ടിഒ കെ. പ്രേമാനന്ദന്‍ അറിയിച്ചു. 

                                                    (കെ.ഐ.ഒ.പി.ആര്‍-578/18)

date