പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: മുളന്തുരുത്തി ഗവ. ഹയർ സെക്കണ്ടറി സ്കൂളും ഹൈടെക് നിലവാരത്തിൽ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: മുളന്തുരുത്തി ഗവ. ഹയർ സെക്കണ്ടറി സ്കൂളും ഹൈടെക് നിലവാരത്തിൽ
എറണാകുളം: പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി മാറിയവേളയിൽ ഹൈടെക് ക്ലാസ്മുറികളും ലാബുകളുമായി മുളന്തുരുത്തി ഗവ. ഹയർ സെക്കണ്ടറി സ്കൂളും പ്രവർത്തന സജ്ജമായി.
സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസ സംസ്ഥാന പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു.
മുളന്തുരുത്തി സ്കൂളിലെ ഹൈടെക് പദ്ധതി പൂർത്തീകരണ പ്രഖ്യാപനം അനൂപ് ജേക്കബ് എം.എൽ.എ. നിർവ്വഹിച്ചു.
പിറവം നിയോജക മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങൾ പുരോഗതിയുടെ പാതയിലാണെന്ന് എം.എൽ.എ പറഞ്ഞു. നിയോജക മണ്ഡലത്തിൽ ആറ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ പുതിയ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായി. മുളന്തുരുത്തി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഒരുകോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എല്ലാ സർക്കാർ ഹൈസ്ക്കൂളുകളും ഹയർ സെക്കണ്ടറി സ്കൂളുകളും നവീകരണത്തിന്റെ പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുളന്തുരുത്തി ഗവ. ഹൈസ്ക്കൂൾ ഹെഡ് മിസ്ട്രസ് പ്രീതി കെ. കെ, ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ സോഫി ജോൺ, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോർജ്ജ് മാണി, ജെയിംസ് താഴൂരത്ത്, പി.ടി.എ പ്രസിഡന്റ് പി. എസ് സംഗീത്, ജറിൻ ടി. ഏലിയാസ് എന്നിവർ സന്നിഹിതരായിരുന്നു.
- Log in to post comments