മുവാറ്റുപുഴ സെന്റ്. ആഗസ്റ്റിൻസ് ഗേൾസ് സ്കൂൾ ഇനി ഹൈ ടെക്
മുവാറ്റുപുഴ സെന്റ്. ആഗസ്റ്റിൻസ് ഗേൾസ് സ്കൂൾ ഇനി ഹൈ ടെക്
എറണാകുളം : രാജ്യത്തെ ആദ്യ പൊതു വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ സംസ്ഥാന പ്രഖ്യാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫെറെൻസിലൂടെ ഉത്‌ഘാടനം ചെയ്തു. മുവാറ്റുപുഴ നിയോജക മണ്ഡലത്തിൽ മുവാറ്റുപുഴ സെന്റ്. ആഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചാണ് ഹൈ -ടെക് സ്കൂൾ പ്രഖ്യാപനം നടന്നത്. സ്കൂളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉത്‌ഘാടനം ചെയ്തു. മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസർ എം. കെ സീത അധ്യക്ഷത വഹിച്ചു.
സർക്കാരിന്റെ ജനകീയ പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായതാണ് ഹൈടെക് സ്കൂളുകളുടെ നിർമാണം എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് പറഞ്ഞു. മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ 4 കോടിയിൽ അധികം രൂപയാണ് അതിനായി ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. പൊതുവിദ്യാലയങ്ങളിൽ സർക്കാർ നടത്തുന്ന ഇടപെടൽ മാതൃകപരമാണെന്നും അവർ പറഞ്ഞു.
മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ 93 സ്കൂളുകൾ ആണ് ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തിയിട്ടുള്ളത്. എ. ഇ. ഒ ആർ വിജയ, വാർഡ് കൗൺസിലർ സിന്ധു ഷൈജു,സ്കൂൾ പ്രിൻസിപ്പൽ സി.ജ്യോതി മരിയ, ഹെഡ് മിസ്ട്രെസ് സി. ലിസ് മരിയ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments