എറണാകുളം അറിയിപ്പുകള്‍
അറിയിപ്പുകള്‍
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രൈമറി/സെക്കണ്ടറി
എഡ്യൂക്കേഷന്‍ എയ്ഡ്
കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 2020-21 വര്‍ഷം പ്രാഥമിക പഠനാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിലേക്ക് വകുപ്പിന്റെ ഇ-ഗ്രാന്റ്‌സ് 3.0 വെബ്‌പോര്‍ട്ടര്‍ മുഖേന പ്രൈമറി/സെക്കണ്ടറി എഡ്യൂക്കേഷന്‍ എയ്ഡ് പദ്ധതി പ്രകാരം ആനുകൂല്യം വിതരണം ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനമേധാവികള്‍ അതത് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിച്ചിട്ടുളള ലോഗിന്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കുട്ടികളുടെ ഡാറ്റ എന്‍ട്രി നടത്തി അപേക്ഷകള്‍ പട്ടികജാതി വികസന ഓഫീസിലേക്ക് ഫോര്‍വേഡ് ചെയ്യേണ്ടതുമാണ്. ഓണ്‍ലൈന്‍ നടപടികള്‍ സംബന്ധിച്ച് മാര്‍ഗരേഖ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭ്യമാണ്.
അറിയിപ്പ്
എറണാകുളം: ഭക്ഷ്യസംരംഭകർക്കും കച്ചവടക്കാർക്കും ലൈസൻസിനോ രജിസ്ട്രേഷനോ വേണ്ടി ഫുഡ് ലൈസൻസിംഗ് ആൻറ് രജിസ്‌റ്റേഷൻ സിസ്റ്റത്തിലൂടെ ഒക്ടോബർ 21 വരെ അപേക്ഷകൾ സമർപ്പിക്കാമെന്ന്
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു. അക്ഷയ സെൻ്ററുകൾ വഴി അപേക്ഷകൾ സമർപ്പിക്കാം. 21 മുതൽ നിലവിലെ ഓൺലൈൻ പ്ലാറ്റ്ഫോം ഫുഡ് സേഫ്റ്റി കംപ്ലയിൻസ് സിസ്റ്റത്തിലേക്ക് പൂർണമായും മാറും. നിലവിൽ രജിസ്റ്റർ ചെയ്ത സംരംഭകരുടെ വിവരങ്ങളും പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറ്റപ്പെടും. പുതിയ പ്ലാറ്റ്്ഫോമിലേക്ക് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുന്ന തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 2784807
എൻട്രൻസ് കോച്ചിംഗ് ഗ്രാൻ്റിന് അപേക്ഷിക്കാം
എറണാകുളം: വിമുക്ത ഭടന്മാരുടെ മക്കൾക്കുള്ള മെഡിക്കൽ അല്ലെങ്കിൽ എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗ് ഗ്രാൻ്റിന് ഒക്ടോബർ 23 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. ആറു മാസത്തിൽ കുറയാത്ത എൻ ട്രസ് കോച്ചിംഗിൽ പങ്കെടുത്തവരായിരിക്കണം അപേക്ഷകർ. 2020ൽ നടത്തിയ കീം അല്ലെങ്കിൽ നീറ്റ് പരീക്ഷ എഴുതിയവരുമായിരിക്കണം.
വാക് ഇന്‍ ഇന്റര്‍വ്യൂ
കൊച്ചി: പുല്ലേപ്പടി സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രിയിലെ ക്ലറിക്കല്‍ അസിസ്റ്റന്റ് കം സെക്യൂരിറ്റി ഒഴിവിലേക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഒക്‌ടോബര്‍ 20-ന് രാവിലെ 11-ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 40 വയസില്‍ കവിയരുത്. ജോലി സമയം ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 10 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401016.
അറിയിപ്പുകള്‍
വിമുക്തഭടന്മാരുടെ ശ്രദ്ധയ്ക്ക്
കൊച്ചി: വിമുക്ത ഭടന്മാരുടെ പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയും മറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്കും പഠിക്കുന്ന മക്കള്‍ക്ക് സംസ്ഥാന സൈനിക ക്ഷേമ വകുപ്പ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രീയ സൈനിക് ബോര്‍ഡില്‍ നിന്നും ഈ വര്‍ഷം എഡ്യൂക്കേഷന്‍ ഗ്രാന്റിന് അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകര്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 50 ശതമാനം മാര്‍ക്ക് നേടിയിട്ടുളളവരും രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുമായിരിക്കണം. അപേക്ഷാ ഫോറം www.sainikwelfarekerala.org വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 10, 11, 12 ക്ലാസ് വരെ നവംബര്‍ 20 വരെയും ഡിഗ്രി/പി.ജി ഡിസംബര്‍ 20 വരെയും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422239.
- Log in to post comments