കെ-ഡിസ്ക് ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 24)
കേരളത്തിന്റെ വികസന പ്രശ്നങ്ങള്‍ അറിയുന്നവരില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിച്ചും ലോകത്തുടനീളമുള്ള മലയാളി പ്രഗത്ഭരുടെ കഴിവുകള്‍ ഒന്നിച്ചു ചേര്‍ത്തും സംസ്ഥാനത്തെ സുസ്ഥിര വികസനത്തിലേക്ക് നയിക്കാന്‍ സ്ഥാപിക്കുന്ന കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്ക്) ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 24) 11 മണിക്ക് തിരുവനന്തപുരം കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. ഡോ.ശശി തരൂര്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. കെ.മുരളീധരന് എം.എല്‍.എ. അധ്യക്ഷനാകും.
ഇന്‍ഫോസിസ് സ്ഥാപക സി.ഇ.ഒ. എസ്.ഡി. ഷിബുലാല്‍, ഫെഡറല്‍ ബാങ്ക് സി.ഇ.ഒ. & മാനേജിങ് ഡയറക്ടര്‍ ശ്യാം ശ്രീനിവാസന്, റൈസ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. അജയന് പുളിക്കല്‍, ലിഥിയം എയര്‍ ബാറ്ററി വികസിപ്പിച്ച ശാസ്ത്രജ്ഞന് ഡോ.കെ.എം. എബ്രഹാം എന്നിവര്‍ വിഷയപ്രഭാഷണം നടത്തും. പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്മാന് വി.കെ. രാമചന്ദ്രന്, നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന് ചെയര്മാന് ഡോ. അനില്‍ ഗുപ്ത എന്നിവര്‍ പ്രത്യേക പ്രഭാഷണം നടത്തും. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, കേരളാ സ്റ്റേറ്റ് സയന്‍സ് ആന്റ് ടെക്നോളജി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ.സുരേഷ് ദാസ്, ഇലക്ട്രോണിക്സ് ആന്റ് ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍, കെ-ഡിസ്ക് ചെയര്മാന് ഡോ.കെ.എം.എബ്രഹാം, പ്ലാനിങ് ആന്റ് എക്കണോമിക്സ് അഫയേഴ്സ് സെക്രട്ടറി ഡോ.ശര്‍മിള മേരി ജോസഫ് തുടങ്ങിയവര്‍ സംസാരിക്കും.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം നടക്കുന്ന ടെക്നിക്കല്‍ സെഷനുകള്‍ വിദഗ്ധര്‍ കൈകാര്യം ചെയ്യും. രാവിലെ 11 മുതല്‍ ബ്ലോക്ക് ചെയിന്‍ ടെക്നോളജിയുടെ സാധ്യതകള്‍, രണ്ടു മുതല്‍ കേരളത്തെ മെഡിക്കല്‍ ടെക്നോളജി ഹബ്ബാക്കുക എന്നീ വിഷയങ്ങളിലാണ് സെഷനുകള്‍ നടക്കുക. യുവ സംരംഭകരുടെ സാങ്കേതിക ഉലപന്നങ്ങളുടെ പ്രദര്‍ശനം രാവിലെ 10 മുതല്‍ 6 വരെ ഉണ്ടാകും .
പി.എന്‍.എക്സ്.1116/18
- Log in to post comments