Post Category
വായ്പയ്ക്ക് അപേക്ഷിക്കാം
പട്ടികജാതിയില്‍പ്പെട്ട അര്‍ഹരായ ഭക്ഷ്യ സംസ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകള്‍/വനിതാ സ്വയം സഹായ സംഘങ്ങള്‍ എന്നിവയ്ക്ക് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ വായ്പ നല്‍കും. 18 നും 55 നും ഇടയില്‍ പ്രായമുള്ള എട്ടാം ക്ലാസ് ജയിച്ചവക്ക് അപേക്ഷിക്കാം. ഒരു കുടുംബത്തില്‍ നിന്നും ഒരാളെ പരിഗണിക്കും. പദ്ധതി തുകയുടെ പരമാവധി 35 ശതമാനം വരെ വായ്പ ബന്ധിത സബ്‌സിഡി ലഭിക്കും. പദ്ധതിയില്‍ കുറഞ്ഞത് 10 ശതമാനം വരെ സംരംഭകര്‍ ഗുണഭോക്തൃ വിഹിതമായി അടയ്ക്കണം ശേഷിക്കുന്ന തുക വായ്പയായി അനുവദിക്കും. ഈടായി കോര്‍പ്പറേഷന്‍ നിബന്ധനള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. അപേക്ഷാ ഫോറവും വിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2751/2020)
date
- Log in to post comments