രചനകളിലെ പ്രാദേശിക പ്രാതിനിധ്യം ചര്‍ച്ച ചെയ്ത് ഇന്തോ - ഇംഗ്ലീഷ് സാഹിത്യ വെബിനാര്‍
കൊട്ടിയം എം എം എന്‍ എസ് എസ് കോളേജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റും ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരന്മാരുടെ കൂട്ടായ്മയും നോവല്‍ സാഹിത്യ ചര്‍ച്ചകളുടെ വേദിയുമായ 'റയിറ്റേര്‍സ് ടോക്കും' സംയുക്തമായി അന്തര്‍ദേശീയ വെബിനാര്‍ സംഘടിപ്പിച്ചു. എഴുത്തുകാരായ സാബിന് ഇക്ബാല്‍, അബ്ദുള്ള ഖാന്, കേശവ ഗുഹ എന്നിവരോടൊപ്പം റയിറ്റേര്‍സ് ടോക്ക് പ്രതിനിധി സിദ്ധാര്‍ത്ഥാ ബാനര്‍ജിയും പങ്കെടുത്തു.
ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ കിഷോര്‍ റാമിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ആനുകാലിക രചനകളിലെ ഇന്ത്യന്‍ പ്രാദേശിക പ്രാതിനിധ്യത്തിന്റെ ആവശ്യകത മുഖ്യചര്‍ച്ചാ വിഷയമായി. പ്രാന്തവല്കൃത വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ ജീവിതം പ്രമേയമാക്കുന്ന, മണ്ണിന്റെ മണമുള്ള പച്ചയായ രചനകളാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എസ് ബീന അധ്യക്ഷയായി. വെബിനാറില്‍ ഇരുനൂറില്പരം അധ്യാപകരും ഗവേഷവകരും സാഹിത്യ വിദ്യാര്‍ഥികളും പുസ്തകപ്രേമികളും പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 2758/2020)
- Log in to post comments