Skip to main content

കലാകാരന്മാരെ ആദരിച്ച് വീട്ട്മുറ്റത്തൊരു മാവ് പദ്ധതി ആരംഭിച്ചു

കലാകാരന്മാരെ ആദരിച്ച് വീട്ട്മുറ്റത്തൊരു മാവ് പദ്ധതി ആരംഭിച്ചു

അങ്കമാലി: വീട്ട് മുറ്റത്ത് മാവിന്‍ തൈ നട്ട് പിടിപ്പിച്ച് നാട്ടിലെ കലാകാരന്മാരെയും സാഹിത്യകാരന്മാരെയും ആദരിക്കുന്ന പുതുമയാര്‍ന്ന പ്രവര്‍ത്തനവുമായി മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറി. പദ്ധതിയുടെ ഉദ്ഘാടനം ആര്‍ട്ടിസ്റ്റ് ദേവസ്സിയുടെ വീട്ട്മുറ്റത്ത് മാവിന്‍ തൈ നട്ട് റോജി എം.ജോണ്‍.എം.എല്‍.എ നിര്‍വ്വഹിച്ചു.
    ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
 പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍  മൂക്കന്നൂരിലെ കലാകാരന്മാരെയും എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ആദരിക്കുന്നതാണ് പദ്ധതി. ജനപ്രതിനിധികളോടൊപ്പം അവരുടെ ഭവനത്തില്‍ ചെന്ന് പൊന്നാടയണിക്കുകയും വീട്ടുമുറ്റത്ത് മാവിന്‍തൈ നടുകയുമാണ് ചെയ്യുന്നത്. തൈകള്‍ക്ക് സംരക്ഷണകവചവും ഒരുക്കുന്നുണ്ടെന്ന് ലൈബ്രേറിയന്‍ കെ.പി. ഷൈജു പറഞ്ഞു.
   
ഫോട്ടോ - മൂക്കന്നൂര്‍ പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന കലാകാരന്‍ ആര്‍ട്ടിസ്റ്റ് ദേവസിയെ ആദരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ വീട്ടു മുറ്റത്ത് റോജി എം.ജോണ്‍ എം.എല്‍.എ മാവിന്‍ തൈ നടുന്നു.

date