Skip to main content

വിലക്കുറവില്‍ വിശപ്പടക്കാന്‍ ജനകീയ ഹോട്ടല്‍

ഉച്ച ഊണ് 20 രൂപയ്ക്ക് നല്‍കുന്ന ജനകീയ ഹോട്ടല്‍ സിവില്‍ സ്റ്റേഷന് സമീപം  പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കൊല്ലം നഗരസഭയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ആരംഭിച്ച ഹോട്ടലിന്റെ ഉദ്ഘാടനം മേയര്‍ ഹണി ബെഞ്ചമിന്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ എസ് ഗീതാകുമാരി അധ്യക്ഷയായി.
സസ്യ-സസ്യേതര, കടല്‍-ചൈനീസ് വിഭവങ്ങള്‍, ഐസ്‌ക്രീമുകള്‍, ബേക്കറി സാധനങ്ങള്‍, വീടുകളില്‍  തയ്യാറാവുന്ന കേക്കുകള്‍, ജ്യൂസുകള്‍, ഷേക്കുകള്‍, കുടുംബശ്രീ ഉത്പനങ്ങള്‍, വയനാടില്‍ നിന്നുള്ള സുഗന്ധ വ്യഞ്ജനങ്ങള്‍  എന്നിവ ഘട്ടങ്ങളായി ഉള്‍പ്പെടുത്തും. തിരുമുല്ലാവാരം 52-ാ0 വാര്‍ഡിലെ ഐശ്വര്യ കുടുംബശ്രീ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കാണ് ഹോട്ടലിന്റെ മേല്‍നോട്ട ചുമതല. കുടുംബശ്രീ അധ്യക്ഷ ബീമ, വാര്‍ഡ് കൗണ്‍സിലര്‍മാരായ ശൈലജ, വത്സല, ഐശ്വര്യ കുടുംബശ്രീ ഗ്രൂപ്പ് സെക്രട്ടറി സുഷമ ജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2776/2020)

 

date