Post Category
ഡിഗ്രി പ്രവേശനം
ഐ എച്ച് ആര് ഡി യുടെ കീഴില്‍ കേരളാ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ പുതുതായി അനുവദിച്ച ഡിഗ്രി കോഴ്സുകള്‍ക്ക് കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം.
അടൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്(04734224076, 8547005045) - ബി എസ് സി ഫിസിക്സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്.
മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്(04792304494, 04792341020, 8547005046) - ബി കോം ഫിനാന്‍സ്.
കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്(04792485370, 04792485852, 8547005018) - ബി കോം ഫിനാന്‍സ്.
വിശദ വിവരങ്ങളും അപേക്ഷ ഫോറവും പ്രോസ്പെക്റ്റസും www.ihrd.ac.in വെബ്സൈറ്റില്‍ ലഭ്യമാണ്.
(പി.ആര്.കെ നമ്പര്‍ 2778/2020)
date
- Log in to post comments