Post Category
കരുനാഗപ്പള്ളി നഗരസഭ പോളിങ് ബൂത്ത് നിര്‍ണയം; രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന്(ഒക്ടോബര്‍ 15)
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശപ്രകാരം വോട്ടര്‍മാരുടെ എണ്ണം 1500 ല്‍ കൂടിയ വാര്‍ഡുകളില്‍ ഒന്നിലധികം പോളിങ് ബൂത്ത് സ്ഥാപിക്കുന്നതിനും അസൗകര്യമായ ബൂത്തുകള്‍ മാറ്റി സ്ഥാപികുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം ആരായുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന്(ഒക്ടോബര്‍ 15) രാവിലെ 11 ന് നഗരസഭാ സെക്രട്ടറിയുടെ ചേമ്പറില്‍ നടക്കും. യോഗത്തില്‍ അംഗീകൃത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
(പി.ആര്.കെ നമ്പര്‍ 2783/2020)
date
- Log in to post comments