Skip to main content

സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് വാഹനം അനുവദിച്ചു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നിയമിതരായ 83 സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് വാഹനവും ഡ്രൈവറെയും അനുവദിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. വാഹനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഉടന്‍ വാഹനം അതത് സെക്ടറല്‍ മജിസ്‌ട്രേറ്റ്മാര്‍ക്ക് വിട്ടുകൊടുക്കണമെന്നും വീഴ്ച്ച വരുത്തിയാല്‍ അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ വാഹനം പിടിച്ചെടുത്ത് നല്‍കണമെന്നും ഉത്തരവിലുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് നിരീക്ഷിക്കുന്ന സെക്ടറല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം വഴി കോവിഡ് വ്യാപനം തടയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
(പി.ആര്‍.കെ നമ്പര്‍ 2785/2020)

 

date