Skip to main content

കല്ലടയാറിന് ഇരു കരകളിലും തമാസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

തെ•ല പരപ്പാര്‍ ഡാമിലേക്ക് നീരൊഴുക്ക് ശക്തമാകുന്നത് മൂലം ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. ഇതിനെ തുടര്‍ന്ന് ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ ഉയര്‍ത്തി വച്ചിരിക്കുന്ന 10 സെന്റീമീറ്ററില്‍ നിന്നും 20 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തി ജലം നദിയിലേക്ക് ഒഴുക്കും. ആയതിനാല്‍ നദിയിലെ ജലനിരപ്പ് നിലവിലെ നിലയില്‍ നിന്നും 50 സെന്റീമീറ്റര്‍വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കല്ലടയാറിന്റെ ഇരു കരകളിലും താമസിക്കുന്നവരും നദീ മുഖങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയാ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2801/2020)

 

date