Post Category
തൊഴിലധിഷ്ഠിത ജാവ ആന്‍ഡ്രോയിഡ് ഇന്റേണ്‍ഷിപ്പ് ട്രയിനിങ് പ്രോഗ്രാം
മൊബൈല്‍ ആന്‍ഡ് വെബ്ബ് ആപ്ലിക്കേഷന്‍ രംഗത്തെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത ജാവ ആന്‍ഡ്രോയിഡ് ഇന്റേണ്‍ഷിപ്പ് ട്രയിനിങ് പ്രോഗ്രാമിന് കേരള സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ അപേക്ഷ ക്ഷണിച്ചു. ബി.ഇ./ബി.ടെക്ക്, ഡിഗ്രി, എം.സി.എ. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനുമായി ബന്ധപ്പെടുക. വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, എറണാകുളം (കത്രിക്കടവ്) ഫോണ്‍: 8943569054 (കെ.ഐ.ഒ.പി.ആര്‍-594/18)
date
- Log in to post comments