Post Category
പഞ്ചായത്ത് വകുപ്പിന്റെ കാര്യക്ഷമതാ രൂപരേഖ പ്രകാശനം ഇന്ന് (മാര്‍ച്ച് 27)
പഞ്ചായത്ത് വകുപ്പിന്റെ കാര്യക്ഷമതാ രൂപരേഖ പ്രകാശനം ഇന്ന് (മാര്‍ച്ച് 27) രാവിലെ 11.30ന് ഐ.എം.ജി പത്മം ഹാളില്‍ നടക്കും. മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ഉദ്ഘാടനം ചെയ്യും.
രേഖാപ്രകാശനത്തോടനുബന്ധിച്ച ശില്‍പശാലയില്‍ ഐ.എം.ജി ഡയറക്ടര്‍ ജനറല്‍ ബിശ്വനാഥ് സിന്‍ഹ അധ്യക്ഷത വഹിക്കും. ഭരണപരിഷ്‌കാര കമ്മീഷന്‍ സെക്രട്ടറി ഷീലാ തോമസ്, പഞ്ചായത്ത് ഡയറക്ടര്‍ പി. മേരിക്കുട്ടി, കില ഡയറക്ടര്‍ ജോയ് ഇളമണ്‍ എന്നിവര്‍ സംബന്ധിക്കും. ഐ.എം.ജി പ്രൊഫസറും നോഡല്‍ ഓഫീസറുമായ ഡോ. ആര്‍. റാംമോഹന്‍ സ്വാഗതവും ഡി.സി.എഫ് പ്രോജക്ട് മാനേജര്‍ മനോജ് ജി. കടകംപള്ളി നന്ദിയും പറയും. ചടങ്ങിനോടനബന്ധിച്ച് പാനല്‍ ചര്‍ച്ച രാവിലെ 10ന് ആരംഭിക്കും.
പി.എന്‍.എക്‌സ്.1145/18
date
- Log in to post comments