Post Category
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍
കൊച്ചി: കൊച്ചിന് കോര്‍പറേഷനില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ പുരോഗമിക്കുന്നു. കോര്‍പറേഷനിലെ വിവിധ കേന്ദ്രങ്ങളിലാണ് കാര്‍ഡ് പുതുക്കുന്നത്. വൈറ്റില സോണല്‍ ഓഫീസ്, എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാള്‍, എളമക്കര പ്ലേ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കും. കേന്ദ്രങ്ങളുടെ പരിധിയില്‍പെട്ട മുഴുവന്‍ ഗുണഭോക്താക്കളും നിലവില്‍ പ്രവര്‍ത്തനക്ഷമമായ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും, റേഷന്‍ കാര്‍ഡും, 30 രൂപയുമായി എത്തണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.
date
- Log in to post comments