Skip to main content

സോളാര്‍ ലാന്റേണ്‍ വിതരണം

അനെര്‍ട്ട് പദ്ധതിയായ സൗരസുവിധ കിറ്റുകള്‍(സോളാര്‍ ലാന്റേണ്‍) വിതരണത്തിന് തയ്യാറായി. മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ സൗകര്യമുള്ള ഒരു സോളാര്‍ ലാന്റേണും എഫ് എം റേഡിയോയും അടങ്ങിയ സൗരസുവിധ കിറ്റിന് 3,490 രൂപയാണ് വില. രണ്ടു വര്‍ഷത്തെ വാറണ്ടി ലഭിക്കും. ബാറ്ററിക്ക് അഞ്ചു വര്‍ഷവും. താത്പര്യമുള്ളവര്‍ അനെര്‍ക്ക് കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474-2797078.
(പി.ആര്‍.കെ നമ്പര്‍ 2844/2020)

 

date