ലോക ക്ഷയ രോഗ ദിനാചരണം ജില്ലാ തല ഉദ്ഘാടനവും ബോധവല്കരണ റാലിയും
ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യ വകുപ്പിന്റെയും ജില്ലാ ടി.ബി യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ലോക ക്ഷയരോഗ ദിനാചരണ പരിപാടി സമുജിതമായി ആചരിച്ചു. കോട്ടക്കല്‍ ആര്യ വൈദ്യശാല സ്ക്വയറില്‍ നിന്നും ആരംഭിച്ച ബോധവത്കരണ റാലി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഫ്ളാഗോഫ് ചെയ്തു. റാലിയില്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന, ജില്ലാ ടി.ബി ഓഫീസര്‍ േഡാ. ഹരിദാസന്, വളാഞ്ചേരി ടി.ബി യൂണിറ്റ ്മെഡിക്കല്ഓഫീസര്ഡോ. ജിഷ നഹാര്‍, മഞ്ചേരിമെഡിക്കല്‍ കോളേജ്സൂപ്രണ്ട് ഡോ. നന്ദകുമാര്‍, ഡെപ്യൂട്ടി. മാസ്മീഡിയ ഓഫീസര്‍ എം.പി. മണി, കോട്ടക്കല്‍ സി.എച്ച്. സി മെഡിക്കല്‍ ഓഫീസര്‍ ഡോ.സലീല എന്നിവര്‍ അണിച്ചേര്‍ന്നു. ആരോഗ്യ പ്രവര്‍ത്തകര്‍, ചട്ടിപറമ്പ് ഡെന്റ്ല്‍ എജുകെയര്‍ വിദ്യാര്‍ത്ഥികള്‍, അല്മാസ്ഹോസ്പ്പിറ്റല് നഴ്സിംഗ്വിദ്യാര്ത്ഥികള്, അംഗന് വാടി - ആശാ പ്രവര്‍ത്തകര്‍ മറ്റു സന്നദ്ധ സാമൂഹ്യ പ്രവര്ത്തകരുംറാലിയില് പങ്കാളികളായി.
കോട്ടക്കല്‍ ആയൂര്‍വേദകോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതു സമ്മേളനം കോട്ടക്കല്‍ നിയോജക എംഎല്‍എ ആബിദ് ഹുസൈന് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടക്കല്‍ നഗര സഭ ചെയര്മാന് കെ കെ നാസര്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണി കൃഷ്ണന് ക്ഷയരോഗത്തെ കുറിച്ചുള്ളകൈ പുസ്തകം പ്രകാശനം ചെയ്തു.
ജില്ലാ ആയൂര്‍വേദ മെഡിക്കല്ഓഫീസര് ഡോ. ലിന്‍സി.പി, ഹോമിയോമെഡിക്കല് ഓഫീസര്‍. ഡോ. റീത്ത, ആയൂര്‍വേദകോളേജ് പ്രിന്‍സിപ്പള്‍ ഡോ. പ്രേമ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഷിബുലാല്‍, മഞ്ചേരിജില്ലാ ആശുപത്രി കണ്‍സള്‍ട്ടന്റും കെജിഎം ഒ എ സ്റ്റേറ്റ് പ്രസിഡന്റുമായഡോ. എ.കെ റഊഫ്, പൂക്കോട്ടുര്‍ സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ഡോ. ഉമ്മര്‍, ഡെ.മാസ്മീഡിയ ഓഫീസര്‍എ പിമണി, ടിബി പ്രോഗ്രാംകോ.ഓഡിനേറ്റര്‍ ജെക്കബ് ജോണ്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാരായ ഖാലിദ്, ജോസഫ് എന്നിവര്‍ സംസാരിച്ചു.
ക്ഷയരോഗ ദിനാചരണം
വേങ്ങര ക്ഷയരോഗ നിയന്ത്രണ യൂണിറ്റിന്റെ ''ലോക ക്ഷയരോഗദിനാചരണം'' വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്നു. വേങ്ങര ടൗണില്‍ നിന്നും ആരംഭിച്ച ബോധവല്‍ക്കരണ റാലി ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചാക്കീരി അബ്ദുല്‍ ഹഖ് ഉദ്ഘാടനം ചെയ്തു. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. കെ.കുഞ്ഞാലന്‍ക്കുട്ടി. അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. അജിത് ഖാന്, ടി. ബി. കണ്ട്രോള് മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ ജലീല്‍, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബുശ്റാ മജീദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കോയാമു, സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍മാര്‍, എം. കെ.എച്ച.് നെഴ്സിംഗ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments