ഐ എച്ച് ആര് ഡി കോഴ്സുകളിലേക്ക് പ്രവേശനം
ആലപ്പുഴ: സർക്കാർ സ്ഥാപനമായ ഐ എച് ആർ ഡി യുടെ ഹൃസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ വഴി ക്ലാസ് പൂർത്തിയാക്കാവുന്നതാണ്.
പി ജി ഡി ഇ ഡി കോഴ്സിന് യോഗ്യത ഡിഗ്രി ആണ്. ഒരു വർഷ കാലാവധി.
സി സി എൽ ഐ എസ് കോഴ്സിന് യോഗ്യത എസ്എസ്എൽസി ആണ്. ആറുമാസ കാലാവധി.
ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ് - യോഗ്യത ബിടെക് , ബി.ഇ/എം.ഇ, ബി.എസ്.സി, ബി.സി.എ, എംസിഎ, ഡിപ്ലോമ, പ്ലസ് ടു. ആറുമാസ കാലയളവ്.
എ ഡി ബി എം ഇ കോഴ്സിന് ഇലക്ട്രോണിക്സ് ബിരുദമോ മൂന്നുവർഷം ഡിപ്ലോമയോ ആണ് യോഗ്യത. ആറുമാസം കാലയളവ്.
ഡി സി എഫ് എ -യോഗ്യത പ്ലസ് ടു. ആറുമാസ കാലയളവ്.
ഡിസിഎ- യോഗ്യത പ്ലസ് ടു. ആറുമാസ കാലയളവ്.
ഡി.ഡി.ടി.ഒ.എ-യോഗ്യത എസ്എസ്എൽസി. ഒരു വർഷം കാലയളവ്.
പി ജി ഡി സി എ- യോഗ്യത ഡിഗ്രി. ഒരു വർഷക്കാലയളവ്. ഒക്ടോബർ 31 വരെ അപേക്ഷ നൽകാം. പ്രായപരിധി 50 വയസ്സാണ്.വിശദവിവരങ്ങൾക്ക് www.ihvq.qc.in. ഫോണ്‍: 8547005018.
- Log in to post comments