ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീന്‍ പ്രവര്‍ത്തനോദ്ഘാടനം ഇന്ന്(ഒക്‌ടോബര്‍ 21)
സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതികളുടെ ഭാഗമായി 100 കയര്‍ സംഘങ്ങളില്‍ സ്ഥാപിച്ച 1000 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷിനുകളുടെ പ്രവര്‍ത്തനോദ്ഘാടനം ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. ജില്ലയില്‍ ഇന്ന്(ഒക്‌ടോബര്‍ 21) രാവിലെ 10.30 ന് ഞാറയ്ക്കല്‍ കയര്‍ വ്യവസായ സഹകരണ സംഘം കോമ്പൗണ്ടിലും ഉച്ചകഴിഞ്ഞ് 2.30 ന് ഞാറയ്ക്കല്‍ ഈസ്റ്റ് കയര്‍ വ്യവസായ സഹകരണ സംഘം കോമ്പൗണ്ടിലും പരിപാടി നടക്കും.
കയര്‍ സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പത്മകുമാര്‍, കയര്‍ വികസന ഡയറക്ടര്‍ കെ എസ് പ്രദീപ്കുമാര്‍ എന്നിവര്‍ ചടങ്ങുകളില്‍ മുഖ്യപ്രഭാഷണം നടത്തും. കയര്‍ പ്രൊജക്ട് ഓഫീസര്‍ ബെനഡിക്ട് നിക്‌സണ്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി കെ ദേവകുമാര്‍, കയര്‍ഫെഡ് ചെയര്‍മാന്‍ എന്‍ സായികുമാര്‍, കയര്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ ഗണേശന്‍ എന്നിവര്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും. മെഷീന്‍ മാനുഫാക്ച്ചറിംഗ് കമ്പനി ചെയര്‍മാന്‍ കെ പ്രസാദ്, എന്‍ സി ആര്‍ എം ഐ ഡയറക്ടര്‍ ഡോ കെ ആര്‍ അനില്‍, കെ എസ് സി എം എം സി മാനേജിംഗ് ഡയറക്ടര്‍ ശശീന്ദ്രന്‍, കയര്‍ ഡയറക്‌ട്രേറ്റ് ഡെപ്യൂട്ടി രജിസ്ട്രാര്‍ തോമസ് ജോണ്‍, സ്‌പെഷ്യല്‍ ഓഫീസര്‍ അഭിഷേക് തുങ്ങിയവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ഇന്ന്(ഒക്‌ടോബര്‍ 21) രാവിലെ 10.30 ന് ഞാറയ്ക്കല്‍ കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ നടക്കുന്ന ചടങ്ങില്‍ സംഘം പ്രസിഡന്റ് ജി അനില്‍കുമാര്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് അംഗം ഡോ കെ രാജശേഖരന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും. കയര്‍ ഫെഡ് ബോര്‍ഡ് അംഗം എസ് എല്‍ സജികുമാര്‍ യൂണിഫോം വിതരണം നടത്തും. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തംഗം എസ് ബീന, തൃക്കരുവ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം സിദ്ധിഖ്, ബോര്‍ഡ് അംഗം ആര്‍ രാജേഷ്, സംഘം സെക്രട്ടറി എം എസ് സൗമ്യ, കയര്‍ ഇന്‍സ്‌പെക്ടര്‍ ബാബുക്കുട്ടന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് 2.30 ന് ഞാറയ്ക്കല്‍ ഈസ്റ്റ് കയര്‍ വ്യവസായ സഹകരണ സംഘം കോമ്പൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി ഓമനക്കുട്ടന്‍പിള്ള അധ്യക്ഷനാകും. തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍പിള്ള മുഖ്യാതിഥിയാകും. കെ എസ് സി എം എം സി ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡി സുരേഷ്‌കുമാര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്തംഗം ഡോ കെ രാജശേഖരന്‍ യൂണിഫോം വിതരണം നടത്തും. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സത്യന്‍, കയര്‍ഫെഡ് ബോര്‍ഡ് അംഗം എസ് എല്‍ സജികുമാര്‍, തൃക്കരുവ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം പുന്തല മോഹനന്‍, സംഘം സെക്രട്ടറി അര്‍ച്ചന, ബോര്‍ഡ് അംഗം ഡി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 2853/2020)
- Log in to post comments