Skip to main content

ബയോഫ്‌ളോക്ക് മത്സ്യകൃഷി: അപേക്ഷിക്കാം

ജലലഭ്യത കുറവുളള സ്ഥലങ്ങളിലും കുളങ്ങള്‍ ഇല്ലാതെയും മത്സ്യകൃഷി ചെയ്യാവുന്ന നൂതന കൃഷിരീതിയാണ് ബയോഫ്‌ളോക്ക് മത്സ്യകൃഷി. ജലത്തിലെ അമോണിയയെ നിയന്ത്രിച്ച് മത്സ്യത്തിനാവശ്യമായ സൂക്ഷമജീവികള്‍ അടങ്ങുന്ന ആഹാരം ടാങ്കില്‍ തന്നെ ഉത്പാദിപ്പിച്ച് മത്സ്യം വളര്‍ത്തുന്ന രീതിയാണിത്. ജലത്തിന്റെയും കൃത്രിമ തീറ്റയുടെയും അളവ് കുറയ്ക്കാന്‍ സാധിക്കുന്നു എന്നത്‌സവിശേഷതയാണ്.
നാലു മീറ്റര്‍ വ്യാസവും 1.2 മീറ്റര്‍ നീളവുമുളള ഏഴു ടാങ്കുകളാണ് പദ്ധതിയില്‍ നിര്‍മിക്കേണ്ടത്. 7.5 ലക്ഷം രൂപ ചെലവിടുമ്പോള്‍ 40 ശതമാനം സര്‍ക്കാര്‍ ധനസഹായം ലഭിക്കും. ആറു മാസം കൊണ്ട് വിളവെടുക്കാവുന്ന നൈല്‍ തിലാപ്പിയ മത്സ്യമാണ് നിക്ഷേപിക്കുക. ഒരുവര്‍ഷം രണ്ട് കൃഷി ചെയ്യാം. സംസ്ഥാനത്ത് ഒട്ടാകെ ഏഴു ടാങ്കുകള്‍ വീതമുളള 500 യൂണിറ്റുകള്‍ പി എം എം എസ് വൈ പദ്ധതി പ്രകാരം സ്ഥാപിക്കും. കൊല്ലം, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ ജില്ലാ പഞ്ചായത്തിലുളള മത്സ്യകര്‍ഷക വികസന ഏജന്‍സിയിലോ ഒക്‌ടോബര്‍ 28 നകം അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ 0474-2795545, 2792850 എന്നീ നമ്പറുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2854/2020)

 

date