Post Category
ഐ ടി ഐ പ്രവേശനം
ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ ടി ഐ പ്രവേശനത്തിന് അപേക്ഷിച്ചവരില്‍ വനിതാ സംവരണം സീറ്റുകളില്‍ ഒക്‌ടോബര്‍ 22 ന് രാവിലെ ഒന്‍പത് മുതല്‍ പ്രവേശനം നടത്തും. 260 ഉം അതിന് മുകളിലും ഇന്‍ഡക്‌സ് മാര്‍ക്കുള്ളവര്‍ എസ് എസ് എല്‍ സി ബുക്ക്, ടി സി, മറ്റ് അനുബന്ധ രേഖകളുടെ അസലും പകര്‍പ്പുകളും സഹിതം എത്തണം. രക്ഷകര്‍ത്താക്കള്‍ ഹാജരാകേണ്ടതില്ല. ഒരു വര്‍ഷ കോഴ്‌സിന് 2020 രൂപയും രണ്ടുവര്‍ഷ കോഴ്‌സിന് 2720 രൂപയുമാണ് ഫീസ് ഒടുക്കേണ്ടത്. റാങ്ക് ലിസ്റ്റ് www.itichandanathope.kerala.gov.in സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
(പി.ആര്‍.കെ നമ്പര്‍ 2856/2020)
date
- Log in to post comments