Skip to main content

സ്‌കൂള്‍ ഗെയിംസ് ജേതാക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു

    ദേശീയ സ്‌കൂള്‍ ഗെയിംസ് ജേതാക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡിന്റെ വിതരണോദ്ഘാടനം വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. 2012-13 മുതല്‍ 2015-16   വരെയുള്ള ജേതാക്കള്‍ക്കുള്ള അവാര്‍ഡ് തുകയാണ് വിതരണം ചെയ്തത്.
നിയമസഭയില്‍ മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ പാലക്കാട് പറളി ഹൈസ്‌കൂളിലെ മുഹമ്മദ് അഫ്‌സല്‍, ജിഷാ വി.വി, കോച്ച് പി.ജി മനോജ് എന്നിവര്‍ക്കുള്ള ചെക്കാണ് ഉദ്ഘാടനചടങ്ങില്‍ മന്ത്രി വിതരണം ചെയ്തത്.
    2012-13 മുതല്‍ 2015-16 വരെ 1150 അത്‌ലറ്റുകള്‍ക്കും, 400 കോച്ചുകള്‍ക്കുമായി 2,54,60,000 രൂപയാണ് ക്യാഷ് അവാര്‍ഡ് നല്‍കുന്നത്. ഇത് അക്കൗണ്ട് ട്രാന്‍സ്ഫര്‍ വഴി ലഭ്യമാക്കും.
ചടങ്ങില്‍ ഡി.പി.ഐ കെ.വി. മോഹന്‍കുമാര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.1168/18
 

date