ക്യാഷ് അവാര്‍ഡ് വിതരണോദ്ഘാടനം വിദ്യാഭ്യാസമന്ത്രി നിര്‍വഹിച്ചു
ദേശീയ സ്‌കൂള്‍ കായിക മത്സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്ന കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന്റെ വിതരണോത്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. നിയമസഭാ മന്ദിരത്തിലെ മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ മുഹമ്മദ് അഫ്‌സല്‍, ജിഷ പി.വി., പി.ജി. മനോജ് എന്നിവര്‍ക്ക് മന്ത്രി കാഷ് അവാര്‍ഡ് വിതരണം ചെയ്തു.
2012 മുതല്‍ 2015 വരെ നാല് വര്‍ഷമായി മുടങ്ങിക്കിടന്ന തുകയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. 25,000 രൂപ, 20,000 രൂപ, 15,000 രൂപ എന്നീ ക്രമത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്കും 5000 രൂപ വീതം കോച്ച്/മാനേജര്‍ എന്നിവര്‍ക്കുമായി 2,54,60,000 രൂപ വിതരണം ചെയ്യും. ചടങ്ങില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി ഷാജഹാന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍ കുമാര്‍, അഡീഷണല്‍ ഡയറക്ടര്‍മാരായ ജെസ്സി ജോസഫ്, ജിമ്മി കെ. ജോസ്, സ്‌പോര്‍ട്‌സ് ജോയിന്റ് ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
പി.എന്‍.എക്‌സ്.1174/18
- Log in to post comments