Skip to main content

കോവിഡ് രോഗമുക്തി; ആന്റിജന്‍ ഫലം നെഗറ്റീവാണെങ്കില്‍ ആര്‍ ടി പി സി ആര്‍ ആവശ്യമില്ല

ആന്റിജന്‍ ടെസ്റ്റില്‍ രോഗമുക്തി നേടിയവര്‍ വീണ്ടും ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് വിധേയമാകേണ്ടതില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ചില കേസുകളില്‍ രോഗമുക്തിക്ക് ശേഷവും ഇന്‍ഫ്‌ളുവന്‍സാ പോലെയുള്ള രോഗലക്ഷണങ്ങള്‍(പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍) പ്രകടിപ്പിക്കുന്നവരില്‍ ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ പോസിറ്റീവായി കാണിച്ചിരുന്നു. ആര്‍ ടി പി സി ആര്‍ വൈറസിന്റെ ആര്‍ എന്‍ എ യുടെ സാന്നിധ്യമാണ് പരിശോധിക്കുന്നത്. കോവിഡിന്റെ നാശം സംഭവിച്ച(മൃത രോഗാണുക്കള്‍) വൈറസുകളുടെ സാന്നിധ്യവും പോസിറ്റീവ് ഫലം കാണിക്കുന്നതിന് ഇടയാക്കുമെന്നും ഡി എം ഒ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2874/2020)

date