Skip to main content

ജില്ലാ ആസൂത്രണ സമിതി മന്ദിരം ഉദ്ഘാടനം ഒക്‌ടോബര്‍ 26 ന്

ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയേറ്റ് മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്‌ടോബര്‍ 26 ന് ഉച്ചയ്ക്ക് 12.30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും.
ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയാകും. വനം വകുപ്പ് മന്ത്രി കെ രാജു താക്കോല്‍ദാനം നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ മുഖ്യസന്ദേശം നല്‍കും. ജില്ലയിലെ എം പി മാര്‍, എം എല്‍ എ മാര്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ വി കെ രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, കോര്‍പ്പറേഷന്‍ മേയര്‍ ഹണി ബഞ്ചമിന്‍, ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
74-ാം ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നതിനും പ്രാദേശിക വികസനം കാര്യക്ഷമമാക്കുന്നതിനുമായി ജില്ലാ പ്ലാനിംഗ് ഓഫീസ്, എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിക്‌സ് ഓഫീസ്, ടൗണ്‍ പ്ലാനിംഗ് ഓഫീസ് എന്നിവയെ ഉള്‍പ്പെടുത്തിയാണ് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയേറ്റ് മന്ദിരം സജ്ജമാകുന്നത്. 5.65 കോടി രൂപ ചെലവില്‍ കോണ്‍ഫറന്‍സ് ഹാള്‍, വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പടെ അഞ്ചു നിലകളിലായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
(പി.ആര്‍.കെ നമ്പര്‍ 2878/2020)

 

date