ആസൂത്രണ സമിതി യോഗം ചേര്‍ന്നു
ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അധ്യക്ഷനായ ആസൂത്രണ സമിതി യോഗം ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്നു. നിര്‍മാണം പൂര്‍ത്തിയായ ആസൂത്രണ സമിതി സെക്രട്ടേറിയേറ്റ് മന്ദിരം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്‌ടോബര്‍ 26 ന് ഉച്ചയ്ക്ക് 12.30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് ലളിതമായ ചടങ്ങുകളോടെ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം.
തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ഭേദഗതി പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഒക്‌ടോബര്‍ 28 നകം വാര്‍ഡ് തലങ്ങളില്‍ വെബിനാറുകള്‍ സംഘടിപ്പിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി.
എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വില്ലേജുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മിഷന്‍ അന്ത്യോദയ സര്‍വ്വേക്ക് ആവശ്യമായ സഹകരണങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിമാരും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും നല്‍കണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ട്. സര്‍വ്വേ വഴി ലഭിച്ച വിവരങ്ങള്‍ സ്ഥിരീകരിക്കേണ്ട ചുമതല പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ്.
ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി പി വിശ്വനാഥന്‍, ഡി പി സി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ പി ജെ ആമിന, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍, വിവിധ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2879/2020)
- Log in to post comments