Skip to main content

മന്ത്രി ഇടപെട്ടു: ഡോക്ടര്‍മാരുടെ  ആശങ്കകള്‍ പരിഹരിച്ചു      

വനിതാ ഡോക്ടറെ കലക്ടര്‍ അധിക്ഷേപിച്ചു എന്ന വിഷയം ഉന്നയിച്ച് കെ ജി എം ഒ എ ഉയര്‍ത്തിയ ആശങ്കകളും തര്‍ക്കങ്ങളും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ ഇടപെടലില്‍ ചര്‍ച്ച ചെയ്തു പരിഹരിച്ചു. ഡോക്ടര്‍മാര്‍ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്തു ജില്ലാ ഭരണകൂടവുമായി സഹകരിച്ച് മുന്നോട്ടുപോകാന്‍ തയ്യാറായതായി മന്ത്രി പറഞ്ഞു. ഏതാനും ദിവസങ്ങളായി ഡോക്ടര്‍മാര്‍ ഉന്നയിച്ചിരുന്ന ആശങ്കകളും പ്രശ്‌നങ്ങളുമാണ് മന്ത്രിയുടെ ഇടപെടലില്‍ തുറന്ന മനസോടെ ചര്‍ച്ച ചെയ്ത് പരിഹരിച്ചത്. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ഡി എം ഒ ആര്‍ ശ്രീലത ഡെപ്യൂട്ടി ഡിഎംഒ ജെ മണികണ്ഠന്‍, ആര്‍ സന്ധ്യ, ജയശങ്കര്‍, ഡി പി എം ഹരികുമാര്‍, കെ ജി എം ഒ എ പ്രതിനിധികളായ  അജയകുമാര്‍, കിരണ്‍, ക്ലെനിന്‍, എന്‍ റീന തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു
(പി.ആര്‍.കെ നമ്പര്‍ 2886/2020)

date