Post Category
മദ്രസാധ്യാപക ക്ഷേമനിധി വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു
കേരള മദ്രസാധ്യാപക ക്ഷേമനിധിബോര്‍ഡില്‍ നിന്നും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 12,204 മദ്രസാധ്യാപകര്‍ക്കായി 2,40,80000 രൂപ അനുവദിച്ചതായി ചെയര്മാന് എം.പി.അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം വിവാഹധനസഹായമായി 158 പേര്‍ക്കു പതിനായിരം രൂപ വീതം 15,80,000 രൂപയും 39 പേര്‍ക്കു ചികിത്സാധനസഹായമായി 4,90,0436 രൂപയും അനുവദിച്ചു. ക്ഷേമനിധി അംഗത്വം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തില്‍ സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കും. എസ് എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ മുഴുന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 77 വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കും. 153 അപേക്ഷകര്‍ക്ക് പുതുതായി പെന്‍ഷനും 137 അപേക്ഷകര്‍ക്ക് വിവാഹധനസഹായവും അനുവദിക്കും.
date
- Log in to post comments