സാംസ്‌കാരിക പഠനയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു
സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന സാംസ്‌കാരിക പഠനയാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാ മന്ദിരത്തിനുമുന്നില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന സാംസ്‌കാരിക പഠനയാത്രയില്‍ രണ്ടു വാഹനങ്ങളില്‍ 88 വിദ്യാര്‍ത്ഥികള്‍ വീതം പങ്കെടുക്കും. 14 ജില്ലകളില്‍ നിന്നും വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വിദ്യാര്‍ത്ഥികളാണ് സാംസ്‌കാരിക പഠനയാത്രയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടത്.
തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലെ കുട്ടികള്‍ കാസര്‍ഗോഡു നിന്നും കാസര്‍ഗോഡു മുതല്‍ തൃശൂര്‍ വരെയുള്ള കുട്ടികള്‍ തിരുവനന്തപുരത്തുനിന്നുമാണ് യാത്ര തിരിക്കുന്നത്. വിവിധ ജില്ലകളിലെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചും വിവിധ പരിപാടികളില്‍ സംബന്ധിച്ചും സംസ്ഥാനത്തിന്റെ സാംസ്‌കാരികപൈതൃകം തിരിച്ചറിയുന്ന വിധത്തിലാണ് യാത്ര ആവിഷ്‌കരിച്ചിട്ടുള്ളത്. മാര്‍ച്ച് പത്തിന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യും. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. കേരള നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ പ്രതിഭകളെ അനുസ്മരിക്കും.
ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഗീത തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.1246/18
- Log in to post comments