ഫെര്‍ട്ടിലൈസര്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കുളള കൈപുസ്തകം പുറത്തിറക്കി
വിത്ത്, വളം, കീടനാശിനി തുടങ്ങിയ കാര്‍ഷികോത്പന്ന ഉപാധികളുടെ ഗുണനിലവാര നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ പുതുതായി രൂപം കൊടുത്ത എന്‍ഫോഴ്സ്മെന്റ് വിഭാഗം തയ്യാറാക്കിയ ഫെര്‍ട്ടിലൈസര്‍ ഇന്സ്പെക്ടര്മാര്ക്കായുളള കൈപുസ്തകത്തിന്റെ പ്രകാശനം കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിര്‍വഹിച്ചു. കൃഷി വകുപ്പിലെ സാങ്കേതിക യോഗ്യതയുളള കൃഷി ഓഫീസര്‍മാരാണ്
ഫെര്‍ട്ടിലൈസര്‍ ഇന്‍സ്പെക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നത്. ഇതിന് സഹായകരമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കൈപുസ്തകം തയ്യാറാക്കിയിട്ടുളളത്. കൃഷി അഡീഷണല്‍ ഡയറക്ടര്‍ എസ്. ജനാര്ദ്ദനന് ചെയര്‍മാനും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സജിജോണ്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് തയ്യാറാക്കിയത്.
ചടങ്ങില്‍ കൃഷി ഡയറക്ടര്‍ എ.എം. സുനില്‍ കുമാര്‍, കൃഷി അഡീഷണല്‍ ഡയറക്ടര്‍ എസ്. ജനാര്ദ്ദനന്, പ്ലാന്റ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.എ ബ്രല്ഡ, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ സജി ജോണ്‍, ജി. അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി.എന്‍.എക്സ്.1278/18
- Log in to post comments