Post Category
ദേശീയപാത; പൊന്നാനിയില്‍ സര്‍വെ 12ന്
ദേശീയപാത പൊന്നാനിയില്‍ ഏപ്രില്‍ 12ന് സര്‍വെ ആരംഭിക്കും. സര്‍വെ നടപടികള്‍ സംബന്ധിച്ച് ജില്ലാ കല്കടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് വിലയിരുത്തി. ജില്ലയില്‍ നേരത്തെ നടത്തിയ സര്‍വെ സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. സര്‍വെക്കായി വിവിധ വകുപ്പുകളുടെ ഏകോപനമുണ്ടാക്കാനും നേരത്തെ ഏറ്റെടുത്ത ഭൂമി സംബന്ധിച്ച വിവരം ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ആര്‍ഡിഒ യുടെ അധ്യക്ഷതയില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. ഡെപ്യൂട്ടി കല്കടര്‍ ഡോ. ജെ ഒ അരുണ്‍, ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, ദേശീയപാത അധികൃതര്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
date
- Log in to post comments