Skip to main content

സിയാല്‍: കോണ്‍ട്രാക്ട് കാരേ്യജ് വാഹനത്തിനെതിരെ ജപ്തി നടപടി

 

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനകത്തെ കോണ്‍ട്രാക്ട് കാരേ്യജ് വാഹനത്തിനെതിരെ ജപ്തി നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. വാഹനം രജിസ്റ്റര്‍ ചെയ്യാത്തതിനാലും വാഹനനികുതി അടയ്ക്കാത്തതിനാലും 2017 ഡിസംബര്‍ 31-ന് വാഹനം മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു.  മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്ക് എതിരെ വാഹനയുടമ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജനുവരി 15-ന് വാഹനം രജിസ്റ്റര്‍ ചെയ്യാനും നികുതി കുടിശ്ശിക പൂര്‍ണമായും അടയ്ക്കാനും കോടതി നിര്‍ദേശിച്ചു.

കോടതിയുത്തരവിന്റെ അടിസ്ഥാനത്തില്‍ ആലുവ ജോയിന്റ് ആര്‍.ടി.ഒ വാഹന ഉടമയ്ക്ക് വാഹനത്തിന്റെ രേഖ ഹാജരാക്കുവാന്‍ നോട്ടീസ് നല്‍കി.   വാഹനം വാങ്ങിയ രേഖകളോ ഇന്‍ഷുറന്‍സോ ഇതുവരെ ഹാജരാക്കിയിട്ടില്ലെന്ന് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍  എം പി.അജിത്കുമാര്‍ അിറയിച്ചു. നികുതി അടയ്ക്കാനുള്ള ഡിമാന്റ് നോട്ടീസ് മാര്‍ച്ച് 3-ന് വാഹനയുടമയ്ക്ക് നല്കിയെങ്കിലും നികുതി അടച്ചിട്ടില്ല. അതിനാല്‍ ജപ്തി നടപടി സ്വീകരിക്കാന്‍ തഹസീല്‍ദാറിന് നോട്ടീസ് നല്‍കി.

സിയാല്‍ എയര്‍പോര്‍ട്ടിനകത്ത് ഓടുന്ന 20 ഓളം യാത്രാ വാഹനങ്ങളുടെ വിശദാംശങ്ങള്‍ രേഖാമൂലം നല്‍കുവാന്‍ സിയാല്‍ അധികൃതരോടും മോട്ടോര്‍ വാഹനവകുപ്പ് ആവശ്യപ്പെട്ടു. 

date